നൂറ് കോടി വാക്സിൻ കൂട്ടായ്മയുടെ കരുത്തെന്നു പ്രധാനമന്ത്രി

ന്യൂഡൽഹി. വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി, നൂറു കോടി ജനങ്ങൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞത് രാജ്യത്തിന്റെ കൂട്ടായ്മയുടെ കരുത്താണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു രാവിലെ രാജ്യത്തെ അഭിസംബാധന ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ രാജ്യങ്ങൾക്കു പോലും കഴിയാത്ത നേട്ടമാണ് രാജ്യം കൈവരിച്ചത്. എല്ലാ വിഭാ​ഗം ജനങ്ങളും ഒന്നിച്ചു നിന്നതും രാജ്യം ഇതുവരെ കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ പിൻബലത്തിലുമാണ് ഈ നേട്ടം. ഇന്ത്യയുടെ കരുത്ത് ലോകരാജ്യങ്ങൾ തിരച്ചറിഞ്ഞെന്നും മോദി പറഞ്ഞു.
നൂറ് കോടി വാക്സീൻ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം.

നമ്മുടെ രാജ്യമുണ്ടാക്കിയ കോവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്സിനേഷനിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്കാരം വാക്സീൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Related posts

Leave a Comment