Connect with us
48 birthday
top banner (1)

Ernakulam

ക്ഷയരോഗ മുക്ത കേരളത്തിനായി 100 ദിന കർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു

Avatar

Published

on

ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം ,100 ദിന കർമ്മ പരിപാടിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ റംല അലിയാർ, രമണൻ ചേലാകുന്ന്, പി.എസ്.യുസഫ്, ലൈലാ അബ്ദുൾ ഖാദർ, ലീന ജയൻ, ഹെൽത്ത് ഇൻസ്പെക്ടർ റ്റി. അരുൺ ഘോഷ്, എസ്. ടി. യു സൂരജ് വിഷയാവതരണം നടത്തി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ജോളി മധുവിന്റെ മരണം; കൊച്ചി കയർ ബോർഡ് ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Published

on

കൊച്ചി: മേൽ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ കയർ ബോർഡിലെ ഉദ്യോഗസ്ഥ ജോളി മധുവിൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോപണ വിധേയനായ ബോർഡ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടാണ് കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.

‘ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾ എത്ര അരക്ഷിതരാണെന്ന് വ്യക്തമാക്കുകയാണ് ജോളി മധുവിൻ്റെ മരണം. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ല. കാൻസർ അതിജീവിത എന്ന പരിഗണന പോലും കൊടുത്തില്ല. അഴിമതിക്കാർക്കെതിരെ ശബ്ദിച്ചതിനാണ് ജോളിക്കെതിരെ പ്രതികാര നടപടിയെടുത്തത്’ ഡിസിസി അധ്യക്ഷൻ പറഞ്ഞു.കയർ ബോർഡ് ഓഫീസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി

Advertisement
inner ad
Continue Reading

Ernakulam

പാ​തി​വി​ലത്ത​ട്ടി​പ്പ് ​കേസ്: പ്രതി അ​ന​ന്തു കൃ​ഷ്ണ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Published

on

എറണാകുളം: പാ​തി​വി​ല ത​ട്ടി​പ്പു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ന​ന്തു കൃ​ഷ്ണ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. മൂവാറ്റുപു​ഴ ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​ന​ന്തു പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​ൻ ആ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ജാ​മ്യം ന​ൽ​കി​യാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​ന​ന്തു​കൃ​ഷ്ണ​നെ​തി​രെ മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ണ്ട് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യിച്ചു. അ​ന​ന്തു കൃ​ഷ്ണ​നെ കൊ​ച്ചി​യി​ലും ഇ​ടു​ക്കി​യി​ലു​മെ​ത്തി​ച്ച് നേ​ര​ത്തെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ലു​ള്ള സോ​ഷ്യോ ഇ​ക്ക​ണോ​മി​ക്ക​ല്‍ ആ​ന്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സൊ​സൈ​റ്റി​യി​ലെ 1222 അം​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി സ്‌​കൂ​ട്ട​ര്‍ ന​ല്‍​കു​ന്ന​തി​ന് 60,000 രൂ​പ വീ​തം 7,33,20,000 രൂ​പ​യും 127 പേ​രി​ല്‍​നി​ന്നു ത​യ്യ​ല്‍ മെ​ഷീ​ന്‍ ഇ​ന​ത്തി​ല്‍ 11,31,000 രൂ​പ​യും ലാ​പ്‌​ടോ​പ് ഇ​ന​ത്തി​ല്‍ 30,000 രൂ​പ വീ​തം 51 പേ​രി​ല്‍​നി​ന്ന് 15,30,000 രൂ​പ​യും ഉ​ള്‍​പ്പെ​ടെ മൊ​ത്തം 7,59,81,00 രൂ​പ അ​ന​ന്തു​വി​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ സ​ര്‍​വീ​സ് ഇ​ന്നൊ​വേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ എ​റ​ണാ​കു​ളം ഇ​യ്യാ​ട്ടി​ല്‍​മു​ക്ക് എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Continue Reading

Ernakulam

അധിക ചാര്‍ജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Published

on

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുല്ലേപ്പടിയിലേക്ക് അധിക ചാര്‍ജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബത്തില്‍ നിന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അമിത ചാര്‍ജ് ഈടാക്കിയത്. മീറ്റര്‍ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്.

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുല്ലേപ്പടിയിലേക്ക് എത്രയാകും എന്ന് ചോദിച്ചപ്പോള്‍ ഒരു ഡ്രൈവര്‍ പറഞ്ഞത് 100 രൂപ വേണമെന്നാണ്. ഗതാഗത കുരുക്കാണ് കാരണമായി പറഞ്ഞത്. തുടര്‍ന്ന് മറ്റൊരു ഡ്രൈവറോട് ചോദിച്ചപ്പോള്‍ 80 രൂപ എന്ന് പറഞ്ഞു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ മീറ്ററില്‍ കാണിച്ചത് 46 രൂപ മാത്രം. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഡ്രൈവര്‍ മോശമായി സംസാരിച്ചെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

Advertisement
inner ad

കഴിഞ്ഞ ഡിസംബറില്‍ നടന്ന സംഭവത്തില്‍ യാത്രക്കാരന്‍ ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കു പരാതി നല്‍കി. അമിത ചാര്‍ജിനൊപ്പം ഡ്രൈവറുടെ മോശം പെരുമാറ്റവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ആര്‍ടിഒ ഡ്രൈവര്‍ പി കെ സോളിയെ വിളിച്ചുവരുത്തി. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നിയമ ബോധവല്‍ക്കരണ ക്ലാസ്സില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured