Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Global

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

Avatar

Published

on

സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. റൊണാള്‍ഡോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റാഗ്രാമിൽ 63.8 കോടി, ഒടുവിൽ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സായാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ് എന്ന കണക്കുകൾ.

ഇൻസ്റ്റാഗ്രാമിൽ മാത്രം ആഗോള ജനസംഖ്യയുടെ എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുണ്ടെന്ന് കണക്ക് പറയുന്നു. ഇതിനെല്ലാം പുറമേ, ചൈനീസ് പ്ലാറ്റ്ഫോമായ വെയ്ബോയും കുഐഷൂയും എന്നിവയിലും അദ്ദേഹത്തിന് നല്ല ഫോളോവേഴ്‌സ് ഉണ്ട്. ‘നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.’ – ക്രിസ്റ്റ്യാനോ കുറിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ജര്‍മ്മനിയില്‍ മരണപ്പെട്ട ആദം ജോസഫിന്റെ മൃതദേഹം 13നു നാട്ടിലെത്തിക്കും

Published

on


മാവേലിക്കര: ജര്‍മ്മനിയില്‍ മരണപ്പെട്ട ആദം ജോസഫിന്റെ മൃതദേഹം 13ന് ജര്‍മനിയില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു പരേതന്റെ മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികള്‍ ഉറപ്പുവരുത്തുന്നതിന് വിദേശകാര്യ മന്ത്രാലയവും ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫലമായിട്ടാണ് ജര്‍മ്മനി പോലുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ ശക്തമായ ഒരു രാജ്യത്ത് നിന്നും ഇത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്ന് എംപി അറിയിച്ചു. ജര്‍മ്മനിയില്‍ നിന്നും വിമാന മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിക്കുന്ന മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചാണ് ബന്ധുക്കള്‍ക്ക് കൈമാറുന്നത്.

Continue Reading

Global

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോന്‍ ഹിഡാന്‍ക്യോയ്ക്ക്

Published

on

ജപ്പാൻ: 2024ലിലെ സമാധാനത്തിനുള്ള നൊബേൽ ജപ്പാനിലെ നിഹോൻ ഹിഡാൻക്യോ എന്ന സന്നദ്ധ സംഘടനയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് അം​ഗീകാരം. ഹിരോഷിമ നാ​ഗസാക്കി ഇരകളായ ഹിബാകുഷ കൂട്ടായ്മയാണ് നിഹോൻ ഹിഡോൻക്യോ. ആണവായുധങ്ങൾക്ക് എതിരെ ബോധവത്ക്കരണം നടത്തുന്ന സംഘടനയാണിത്. ഹിരോഷിമയിലും നഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ 80ആം വാർഷികം വരാനിരിക്കേ ആണ് പുരസ്കാരം സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്.

Continue Reading

Featured

സാഹിത്യ നോബൽ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്

Published

on

സ്‌റ്റോക്ക്‌ഹോം: 2024ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന്. ദക്ഷിണ കൊറിയയിലേയ്ക്കെത്തുന്ന ആദ്യത്തെ സാഹിത്യ നൊബേൽ ആണ് ഹാൻ കാംഗിന്‍റേത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള എഴുത്തിനാണ് ഹാന്‍ കാംഗിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാംഗിന്റെ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് ലഭിച്ചിരുന്നു.

ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളാണ് ഹാന്‍ കാംഗ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യത്തെ കുറിച്ച് പഠിച്ചു.1993 ല്‍ ലിറ്ററേച്ചര്‍ ആന്റ് സൊസൈാറ്റിയുടെ വിന്റര്‍ ലക്കത്തില്‍ വന്ന 5 കവിതകളാണ് പ്രസിദ്ധീകൃതമായ ഹാങിന്റെ ആദ്യ സൃഷ്ടി. ആദ്യ സമാഹാരം 1995ല്‍ പുറത്തിറങ്ങി. ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദ ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികള്‍. ടുഡേയ്സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാംഗ്.

Advertisement
inner ad
Continue Reading

Featured