Cinema
100 കോടി കളക്ഷൻ.. ! മാജിക്ക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സോഫീസ് വിജയഗാഥയായി 3D ARM

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് . മലയാളസിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി A.R.M 3D ലൂടെ സാധ്യമായി . 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്. ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി A.R.M 3D മാറി.സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്നുപോയപ്പോളെല്ലാം ആശ്വാസമായി എത്തിയത് മാജിക് ഫ്രെയിംസിന്റെ ചിത്രങ്ങളായിരുന്നു. A.R.M 3D ലൂടെ വീണ്ടുമൊരു ലിസ്റ്റിൻ സ്റ്റീഫൻ മാജിക് മലയാളസിനിമ സാക്ഷ്യം വഹിക്കുകയാണ്.
പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് A.R.M ന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് A.R.M 3D യുടെ ഈ വൻവിജയം. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്.
“ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനായിരുന്നു A.R.M ന്റേത്. മാജിക് ഫ്രെയിംസ് നിർമ്മിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തി്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാക്കി പ്രേക്ഷകർ തിരിച്ചു നൽകി .ചിത്രം ഇറങ്ങിയതിന് ശേഷം നേരിട്ട പൈറസി വിവാദങ്ങൾക്കിപ്പുറവും അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടുമുള്ള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ നൽകിയത്. ഇത്തരം വലിയ വിജയങ്ങൾ ഇനിയും മികച്ച ചിത്രങ്ങളുമായി ജനങ്ങൾക്ക് മുമ്പിലെത്താൻ ഞങ്ങൾക്ക് പ്രചോദനമാവുമെന്ന് ” ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു
തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത് . ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിച്ചത് .എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി )കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്,പ്രീവീസ് – റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.
Cinema
ബൈജു എഴുപുന്നയുടെ കൂടോത്രം 2 ചിത്രീകരണം ആരംഭിച്ചു

ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു. ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറുതോണി ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന കൂടോത്രം എന്ന സിനിമയുടെ തന്നെ രണ്ടാം ഭാഗത്തിനാണ് ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച വെള്ളിമലയിൽ ആരംഭം കുറിച്ചത്.
ഇതേലൊക്കേഷനിൽ ഡിസംബർ ഇരുപത്തിയൊമ്പത് ഞായറാഴ്ച്ചയായിരുന്നു ചിത്രം ആരംഭിച്ചത്. ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച തന്നെ രണ്ടാം ഭാഗത്തിനും തുടക്കമിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ബൈജു വ്യക്തമാക്കി. അനുഗ്രഹീത നടി മഹേശ്വരിയമ്മ ആദ്യ ഭദ്രദീപം തെളിയിച്ചാണ് കൂടോത്രം ആരംഭിച്ചതെങ്കിൽ കൂടോത്രം 2 നും തുടക്കം കുറിച്ചത് മനോഹരിയമ്മതന്നെയാണന്നത് കൗതുകം പകരുന്നു.
സന്തോഷ്. സി. കുമാർ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സിദ്ധാർത്ഥ് ഫസ്റ്റ് ക്ലാപ്പും നൽകി. സാൻജോ പ്രൊഡക്ഷൻസ്, ദേവദയം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ബൈജു എഴുപുന്നയും, സിജി കെ. നായരും ചേർന്നാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. തമിഴിലെയും, തെലുങ്കിലെയും പ്രശസ്ത താരങ്ങൾക്കൊപ്പം, ഡിനോയ് പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), ശ്രീനാഥ് മഗന്തി, റേച്ചൽ ഡേവിഡ്, അ ലൻസിയർ, സുധിക്കോപ്പ, സായ് കുമാർ, സലിം കുമാർ, ശ്രീജിത്ത് രവി, ദിയ, ബിനു തൃക്കാക്കര, മാസ്റ്റർ സിദ്ധാർഥ്, അക്സ ബിജു, അബിയ ബിജു, ആൽബെർട്ട് വിൻസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കെ. ചാക്കോച്ചന്റേതാണ് കഥ. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ. സംഗീതം: ഗോപി സുന്ദർ, ഛായാഗ്രഹണം: ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ. എഡിറ്റിങ്: ഗ്രേസൺ, കലാസംവിധാനം: ഹംസ വള്ളിത്തോട്, മേക്കപ്പ്: ജയൻ പൂങ്കുളം. ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ.
ഇവരെ കൂടാതെ കൂടോത്രം സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ എല്ലാം തന്നെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. സംവിധാനത്തോടൊപ്പം തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബൈജു എഴുപുന്നയാണ്. 2025 ഏപ്രിൽ ആദ്യവാരം ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇടുക്കി ചിന്നക്കനാൽ, കണ്ണൂർ കണ്ണവംകാട് എന്നിവിടങ്ങളിലായി ആരംഭിക്കും. വാഴൂർ ജോസ്. ഫോട്ടോ – നൗഷാദ് കണ്ണൂർ ‘
Cinema
ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി രുദ്ര; കണ്ണപ്പയിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: വിഷ്ണു മഞ്ചു നായകനായി എത്തുന്ന ‘കണ്ണപ്പ’യിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. രുദ്ര എന്ന അതിഥി കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. ‘ആഞ്ഞടിക്കുന്ന കൊടുങ്കാറ്റ്, ഭാവി-ഭൂത കാലങ്ങളുടെ വഴികാട്ടി, ശിവ കല്‍പനയാല്‍ സത്യപ്രതിജ്ഞ ചെയ്ത ഭരണാധികാരി,’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രഭാസ് കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 25 ന് പ്രദര്‍ശനത്തിന് എത്തും. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടൈന്‍മെന്റ്‌സ് എന്നി ബാനറുകളില്‍ നിര്‍മ്മിക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. പ്രഭാസിനെ കൂടാതെ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവരും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.
Cinema
നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍

കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ പരാതി നല്‍കി രക്ഷപ്പെടാമെന്ന് കരുതേണ്ട. ഹണി റോസിനെ ബഹുമാനത്തോടെ മാത്രമെ വിമര്‍ശിച്ചിട്ടുള്ളൂ. കേസ് കൊടുത്തതുകൊണ്ട് വിമര്‍ശനം കുറയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കണ്‍മുന്നില്‍ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്ന് കരുതുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പരിഹസിച്ചു. കേസ് എങ്ങനെ നടത്തണമെന്ന് ഹണി റോസും പഠിക്കട്ടെ. തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഹണി റോസ് നല്‍കിയ പുതിയ പരാതിയില്‍ കഴിഞ്ഞ ദിവസം രാഹുലിനെതിരെ കേസെടുത്തിരുന്നു.
ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News1 week ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured4 weeks ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login