Connect with us
48 birthday
top banner (1)

Featured

അയ്യന്തോൾ സഹകരണ ബാങ്കിലും സിപിഎം കൊള്ള: 100കോടി മുടിച്ചെന്ന് അനിൽ അക്കര

Avatar

Published

on

തൃശൂർ: കേരളത്തിന്റെ സഹകരണമേഖല അപ്പാടെ കൈയിട്ടു വാരി സിപിഎം. 300 കോടി രൂപ കൊള്ളയടിച്ച കരുവന്നൂർ സഹകരണ ബാങ്കിനു പിന്നാലെ തൊട്ടടുത്ത അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് 100 കോടിയുടെ നഷ്ടം വരുത്തിയ സിപിഎം ഭരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര രം​ഗത്ത്. കരുവന്നൂർ സഹകരണ ബാങ്കിനേക്കാൾ വലിയ തട്ടിപ്പാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തട്ടിപ്പിൽ 100 കോടിയോളം രൂപ അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിന് നഷ്ടമായിട്ടുണ്ടെന്നാണ് അനിൽ പറയുന്നത്. ബാങ്ക് ജീവനക്കാരായ പി സുധാകരൻ, സുനന്ദാഭായി എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും അനിൽ അക്കര ആരോപിച്ചു.
ചിറ്റിലപ്പള്ളിയിലെ റിട്ടയേഡ് അധ്യാപികയുടെയും തഹസീൽദാരുടെയും ഭൂമി 75 ലക്ഷത്തിന് പണയം വച്ചു. പക്ഷേ 25 ലക്ഷം മാത്രമാണ് ഇവർക്ക് കിട്ടിയത്. മലപ്പുറം സ്വദേശി അബൂബക്കറാണ് ലോൺ ഇടനില നിന്നത്. ഒളരിയിലെ വ്യാജ വിലാസത്തിലാണ് ലോൺ നൽകിയത്. ഇപ്പോൾ ഇവർക്ക് ഒന്നരക്കോടി കുടിശ്ശിക ആയെന്നും അനിൽ അക്കര മാധ്യമങ്ങളോട് പറ‍ഞ്ഞു. തൃശൂരിലെ പിനാക്കിൾ എന്ന ഫ്ലാറ്റിലെ വിലാസങ്ങളിൽ 40 ലേറെ ലോൺ എടുത്തിട്ടുണ്ടെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു. ഇത്തരത്തിൽ നൂറു കണക്കിന് വ്യാജ വായ്പകളാണ് ബാങ്കിൽ നന്നു വിതരണം ചെയ്തിരിക്കുന്നത്. നൂറു കോടിയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്ന് കരുതണമെന്നും അനിൽ അക്കര മാധ്യമങ്ങളോടു പറഞ്ഞു.

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured