Featured
പത്തുവർഷം മുമ്പ് ഉമ്മൻചാണ്ടി സീപ്ലെയ്ൻ കൊണ്ടുവന്നപ്പോൾ എതിർത്തു, കാപട്യമാണ് സിപിഎം മുഖമുദ്ര: സതീശൻ
പാലക്കാട്: പത്തുവർഷം മുമ്പ് ഉമ്മൻചാണ്ടി സീപ്ലെയ്ൻ കൊണ്ടുവന്നപ്പോൾ എതിർത്ത സി.പി.എമ്മാണ് ഇപ്പോൾ സീപ്ലെയിനിൻ്റെ പിതൃത്വം ഏറ്റെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സർക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രിക്ക് പോലും സർക്കാരിന്മേൽ നിയന്ത്രണമില്ലെന്നും കാപട്യമാണ് സിപിഎമ്മിൻ്റെ മുഖമുദ്രയെന്നും വി.ഡി.സതീശൻ പറഞ്ഞു. പാലക്കാട് യുഡിഎഫ് വലിയ വിജയം നേടുമെന്നും സിപിഎമ്മിൻ്റെ നാടകങ്ങൾ തുടർന്നാൽ ഭൂരിപക്ഷം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാരില്ലായ്മയാണ് കേരളമനുഭവിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളിലും പൊതുവിഷയങ്ങളിലും ഭരണത്തിലും പ്രതിഫലിക്കുന്ന വാക്കാണ് സര്‍ക്കാരില്ലായ്മ. പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാമീപ്യം ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ ഒരു സര്‍ക്കാരിന്റെ സാന്നിധ്യം ഇപ്പോഴില്ല. മുഖ്യമന്ത്രിക്ക് പോലും ഭരണത്തില്‍ കണ്ട്രോളില്ല. മുഖ്യമന്ത്രിയുടെ വകുപ്പ് പോലും കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ഒരു ഉപജാപക സംഘമാണ്. അവരാണ് നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീര്‍ത്തതും അതിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയതും. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നിട്ട് ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചു. ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം സഹധര്‍മ്മിണിയെ പറഞ്ഞയപ്പിച്ച് അവരെ സ്വീകരിക്കുകയാണ്. സിപിഎമ്മേ നിന്റെ പേരാണോ കാപട്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ. ഇപ്പോള്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നിട്ട് ടൂറിസം വകുപ്പ് പറയുന്നു ഞങ്ങളാണ് ആദ്യമായി കേരളത്തില്‍ സീപ്ലെയ്ന്‍ കൊണ്ടുവന്നതിന്റെ പിതാക്കന്മാരെന്ന്. പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടും ഒരു കാരണവശാലും കേരളത്തില്‍ സീപ്ലെയ്ന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. എന്നിട്ടിപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നു. കാപട്യമാണ് സിപിഎമ്മിൻ്റെ മുഖമുദ്ര. രണ്ടാം സ്ഥാനത്തേക്ക് വരാനുണ്ടായിരുന്ന സാധ്യത ബിജെപിയിലേക്ക് സീറ്റു ചോദിച്ചു പോയ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതോടുകൂടി സിപിഎം തന്നെ അത് ഇല്ലാതാക്കി. പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. സിപിഎമ്മിന്റെ നാടകങ്ങള്‍ ആവര്‍ത്തിച്ചാല്‍ അത് പതിനയ്യായിരം വരെ പോകും. റെയ്ഡ് നാടകം കൊണ്ട് ഞങ്ങള്‍ക്ക് കുറച്ചുകൂടി വോട്ട് കിട്ടും. ഇവരുടെ അഹങ്കാരത്തിനു പിറകേ പോയാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് നല്ല കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അതുകൊണ്ട് നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. അത് ഞങ്ങള്‍ ജയിക്കാനല്ല ഈ സര്‍ക്കാര്‍ ജയിക്കാതിരിക്കാനാണ്,’ വി.ഡി. സതീശൻ പറഞ്ഞു.

വയനാട് പുനരധിവാസം, കേന്ദ്രസർക്കാർ രാഷ്ട്രീയ സമീപനത്തോടെ കാണുന്നു; പാര്‍ലമെന്റ് വളപ്പിൽ കേരള എംപിമാരുടെ പ്രതിഷേധം
ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുന്നത് കൂടാതെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയിലുൾപ്പെടെ പ്രതിഷേധവുമായി കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വയനാടിന് അർഹമായ നീതി നടപ്പാക്കുക,
പ്രത്യേക പാക്കേജ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വയനാട് എംപികൂടിയായ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയത്. വയനാട്ടില്‍ കേന്ദ്രസേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചോദിച്ചുള്ള കത്തിനെതിരെയും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ കേന്ദ്ര സമീപനം നിരാശാജനകമാണെന്നും രക്ഷാദൗത്യത്തിന് പണം ചോദിക്കുന്നത് ശരിയല്ലെന്നും രാഷ്ട്രീയ സമീപനത്തോടെ കാണുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
chennai
തമിഴ്‌നാട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇ വി കെ എസ് ഇളങ്കോവൻ അന്തരിച്ചു
ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എംഎൽഎയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ നവംബർ 11-നാണ് ഇളങ്കോവനെ കടുത്ത പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെത്തുടർന്ന് മണപ്പാക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഇളങ്കോവൻ്റെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ആശുപത്രിയിലെത്തി ഇളങ്കോവൻ്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്.
Featured
‘ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റുകൊണ്ടല്ല’ ; തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ്. ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക്‌കർ പറഞ്ഞു.പരാതി പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ല- ഭാസ്ക്‌കർ പറഞ്ഞു.
ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 days ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News1 month ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News1 month ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 days ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
You must be logged in to post a comment Login