10 വിക്കറ്റ്: ഇന്ത്യയുടെ പുത്രൻ ന്യൂസിലൻഡിനു വേണ്ടി ചരിത്രം കുറിച്ചു

മുംബൈ: ഇ​ഗ്ലണ്ടിന്റെ ജിം ലേക്കറും ഇന്ത്യയുടെ അനിൽ കുംബ്ലെയും ആയിരുന്നു ഇതുവരെ ആ ഇന്നിം​ഗ്സ് കാത്തത്. ഒരു ടെസ്റ്റിൽ പത്തിൽ പത്തു വിക്കറ്റും നേടിയ ബൗളർമാർ. ഇനി ഈ നിരയിൽ അജാസ് പട്ടേലും. ജന്മം കൊണ്ട് ഇന്ത്യനും കർമം കൊണ്ട് ന്യൂസിലൻഡ് സ്വ​ദേശിയുമായ അജാസ് ഇന്ത്യെക്കേതിരേ ഇന്ന് പത്ത് വിക്കറ്റും നേടി ന്യൂസിലൻഡിന് പരിപൂർണ വിജയം സമ്മാനിച്ചു. അതും ഇന്ത്യൻ മണ്ണിൽ. പത്തിൽ പത്ത് ക്ലബിലെ മൂന്നു പേരും സ്പിൻ ബൗളർമാരെന്ന പ്രത്യേകതയുമുണ്ട്.
മുംബൈ ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 10 വിക്കറ്റുകളും അജാസ് വീഴ്‌ത്തി. നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് അജാസ്. ടെസ്റ്റ് ചരിത്രത്തിൽ ജിം ലേക്കറും അനിൽ കുംബ്ലെയും മാത്രമാണ് ഇന്നിംഗ്‌സിലെ മുഴുവൻ വിക്കറ്റുകളും മുമ്പ് വീഴ്‌ത്തിയിട്ടുള്ളൂ. 47.5 ഓവറിൽ 119 റൺസിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവർന്നത്.
അജാസിൻറെ 10 വിക്കറ്റ് പ്രകടനത്തിൽ 325-10 എന്ന സ്‌കോറിൽ ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചു. സെഞ്ചുറി നേടിയ മായങ്ക് അഗർവാളിനും(311 പന്തിൽ 150), അർധ സെഞ്ചുറി കുറിച്ച അക്‌സർ പട്ടേലിനും(128 പന്തിൽ 52) 44 റൺസെടുത്ത ശുഭ്‌മാൻ ഗില്ലിനും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ചേതേശ്വർ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിൻ എന്നിവർ പൂജ്യത്തിൽ പുറത്തായി. ശ്രേയസ് അയ്യർ 18 ഉം വൃദ്ധിമാൻ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ദമ്പതികളുടെ മകനായി ജനിച്ച അജാസ്, എട്ടാമത്തെ വയസുമുതൽ ന്യൂസിലൻഡിലാണു സ്ഥിര താമസം. ന്യൂസിലൻഡ് പൗരനാണ്.

Related posts

Leave a Comment