Connect with us
48 birthday
top banner (1)

Kerala

ഒരു ലക്ഷത്തിന്റെ ക്യാമറയ്ക്ക് 10 ലക്ഷം വിലയിട്ടു:ക്രമക്കേടിന്റെ കൂടുതൽ രേഖകൾ പുറത്തുവിട്ടു ചെന്നിത്തല

Avatar

Published

on

കെൽട്രോൺ ചെയർമാനെ കാത്തിരിക്കുന്നത് ശിവശങ്കറിന്റെ അനുഭവം: ചെന്നിത്തല

കോഴിക്കോട്: എ ഐ ക്യാമറ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടെൻഡറില്‍ പങ്കെടുത്ത അക്ഷര കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെല്‍ട്രോണിന്റെതെന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Advertisement
inner ad

 മാർക്കറ്റിൽ ഒരു ലക്ഷം രൂപയ്ക്ക് സവിശേഷതകളുള്ള

ഈ ക്യാമറ വാങ്ങാമെന്നിരിക്കെ പാട്സുകൾ വാങ്ങി നിർമിക്കാൻ കെൽട്രോൺ കള്ളക്കളി നടത്തുകയായിരുന്നു. ഒരോ പാട്സിനും തോന്നും പോലെ വിലയിട്ടു. ഒരു ക്യാമറക്ക് 10 ലക്ഷത്തോളം രൂപ വകയിരുത്തിയത് തീവെട്ടി കൊള്ളയാണ്. എ ഐ ക്യാമറയുടെ വില സംബന്ധിച്ച വിവരാവകാശം ആവശ്യപ്പെട്ടപ്പോൾ മറുപടി നൽകാൻ കഴിയില്ലെന്നാണ് കെൽട്രോൺ ചെയർമാൻ വ്യക്തമാക്കിയത്. 

Advertisement
inner ad

സ്വകാര്യ കമ്പനിയുടെ ബിസിനസ് ട്രേഡിനെ ബാധിക്കുമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് എം. ശിവശങ്കരന്റെ അനുഭവമാണ് ഉണ്ടാവുകയെന്ന് ചെന്നിത്തല പറഞ്ഞു.

  ക്യാമറ സ്ഥാപിക്കുന്നതിൽ ഗുരതര അഴിമതി നടന്നു എന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത കുടുംബക്കാരാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ക്യാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന് കെൽട്രോൺ അറിയിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

Advertisement
inner ad

കെൽട്രോൺ പൊതു മേഖല സ്ഥാപനമായതിനാൽ വിവരാവകാശത്തിന് മറുപടി നൽകാൻ ബാധ്യതയുണ്ട്. കെൽട്രോൺ ഉപകരാർ എടുത്ത കമ്പനികളുടെ ഏജന്റായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്യാമറയുടെ വില പുറത്ത് വിട്ടാൽ കെൽട്രോണിന് എന്ത് സംഭവിക്കാനാണെന്ന് ചോദിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാകുമെന്നും പറഞ്ഞു.

കെൽട്രോൺ എത്ര മൂടി വെക്കാൻ ശ്രമിച്ചാലും ഇതു സംബന്ധിച്ച വിവരങ്ങൾ തങ്ങൾ പുറത്തു കൊണ്ടുവരും. 

Advertisement
inner ad

ജൂൺ നാലു മുതൽ ക്യാമറ പ്രവർത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്. അന്ന് കോൺഗ്രസ് പ്രവർത്തകർ ക്യാമറക‍ൾക്കുമുന്നിൽ സമാധാനപരമായി സത്യാഗ്രഹം നടത്തും. അതുകൊണ്ടും സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.  

എ ഐ ക്യാമറസ്ഥാപിക്കുന്നതിനോ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനോ തങ്ങൾ എതിരല്ല. അതിന്‍റെ മറിൽ നടക്കുന്ന തീവെട്ടികൊള്ളയെയാണ് എതിർക്കുന്നത്. പരമാവധി 80 കോടിക്ക് തീർക്കാവുന്ന പദ്ധതിക്കാണ് 230 കോടി ചെലവഴിക്കുന്നത്. ഇതിനിതിരേ നിയമ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടന്നുകൊണ്ടിരിക്കുക‍യാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ, മുൻ പ്രസിഡന്റ് കെ.സി അബു തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Advertisement
inner ad

Kerala

‘ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല, മാപ്പ് പറയേണ്ട കാര്യമില്ല’; പി എം ആർഷോ

Published

on

തിരിവനന്തപുരം: ടിപി ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ശ്രീനിവാസൻ തെറി പറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാർത്ഥി തല്ലിയത്. അതിന് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ 2016 ലാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ആഗോള വിദ്യാഭ്യാസ ഉച്ചകോടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ ടിപി ശ്രീനിവാസനെ മുഖത്തടിച്ചു വീഴ്ത്തിയത്. കാമിനി ശരത് (23) എന്ന ജെ എസ് ശരത് എന്ന എസ്എഫ്ഐ നേതാവാണ് ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെ പ്രതികൂടിയാണ് ഇയാൾ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുന്നത് സംബന്ധിച്ച് ചർച്ചയ്ക്കു വഴിവെച്ചു എന്ന് ആരോപിച്ചാണ് മർദനത്തിന് കാരണം. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകശാലകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇടതു സർക്കാരിന്റെ നയമാറ്റത്തിന് പിന്നാലെ പിന്നാലെയാണ് ആക്രമിച്ച സംഭവം വീണ്ടും ചർച്ചയായത്. അദ്ദേഹം നേരിട്ട മർദനത്തിന് ന്യായീകരണവുമായി എത്തിയിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ശ്രീനിവാസൻ തന്തയ്ക്ക് വിളിച്ചതുകൊണ്ടാണ് തല്ലിയത് എന്ന ന്യായമാണ് ഇപ്പോൾ നിരത്തുന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശരത്തിനെ സഹകരണ മേഖലയിൽ ജോലി നൽകുകയും പാർട്ടിയിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനം അടുത്തിടെ ഉയർന്നിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

Published

on

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

വയനാട് സാമ്പത്തിക പാക്കേജിന് പകരം വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നിലപാട്; കേരളത്തോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് കേന്ദ്രസർക്കാർ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ പൂർണരൂപം

Advertisement
inner ad

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണ്. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാദികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്.

50 വർഷത്തേക്കുള്ള വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31-ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീർത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

Advertisement
inner ad

പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സർക്കാരാണ് കേരളത്തിന് അർഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിക്കേണ്ടത്. അത് നൽകാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സർക്കാരിനുണ്ട്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തിരമായി തയാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും

Advertisement
inner ad
Continue Reading

Featured