പാരസെറ്റാമോൾ അടക്കം പത്ത് മരുന്നുകൾ നിരോധിച്ചു

കൊച്ചി: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റാമോൾ അടക്കം പത്ത് മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് പാരസെറ്റാമോളും കുടുങ്ങിയത്.
ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം.

Related posts

Leave a Comment