1-9 ക്ലാസുകൾ രാവിലെ മുതൽ വൈകുന്നേരം വരെ, 14 നു തുടങ്ങും

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ ആക്കാൻ തീരുമാനം. സ്വകാര്യ, സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കെല്ലാം ബാധകം. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടു‌ന്നത്.പരീക്ഷകൾ സമയത്ത് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു . സംസ്ഥാനത്ത് 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്നലെ മുതൽ തുടങ്ങി. ബാക്കി ക്ലാസുകളിലെ അധ്യയനം 14ാം തിയതി മുതലാണ് തുടങ്ങുക

Related posts

Leave a Comment