രാജ്യത്ത് 1.75 ലക്ഷം പിന്നിട്ട് കോവിഡ് കേസുകൾ

ഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 1,79,723 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. അതേസമയം ഒമിക്രോൺ കേസുകൾ നാലായിരം കടന്നു. 27 സംസ്ഥാനങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. 1,216 കേസുകൾ. രാജസ്ഥാനിൽ 529 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോൺ കേസുകളിൽ 1,552 പേർ രോഗമുക്തരായി. അതേസമയം കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിലയിരുത്തും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൻറെ സൂചന നൽകിയാണ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ച് വരുന്നത്. ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടേയും യോഗം വിളിച്ചത്. രോഗതീവ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ കർശനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ട് വയ്ക്കാനാണ് സാധ്യത

Related posts

Leave a Comment