Connect with us
inner ad

Dubai

ഇല്ലാത്ത യാത്രയ്ക്ക് പിണറായി
ചെലവാക്കിയത് ഒന്നേകാൽ കോടി

Avatar

Published

on

കുത്താൻ വിത്ത് പോലുമില്ലാത്ത കേരളത്തിന്റെ ഖജനാവിലേക്ക് ജനങ്ങളെ പിഴിഞ്ഞു നിറയ്ക്കുന്ന ചില്ലിക്കാശെടുത്ത് ദീവാളി കുളിക്കാൻ ഉളുപ്പ് ഇത്തിരിയൊന്നും പോരാ, നമ്മുടെ മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും. കേരളത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് ലക്ഷങ്ങൾ ചെലവാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിദേശ യാത്രകൾക്കും വേണം വലിയൊരു തുക. അധികാരമേറ്റ് ആറു വർഷത്തിനുള്ളിൽ പിണറായി വിജയൻ 19 വിദേശ യാത്രകൾ നടത്തി. അതിൽ 15 എണ്ണം ഔദ്യോഗികം, മൂന്നെണ്ണം ചികിത്സയ്ക്ക്. ഒരെണ്ണം സ്വകാര്യ ആവശ്യത്തിനും.


ഈ യാത്രകൾക്ക് ചെലവാക്കിയ ആകെ തുക എത്രയെന്ന് കൃത്യമായ കണക്കുകൾ ലഭ്യമല്ല. കോടികൾ വരുമെന്ന് ഉറപ്പ്. കഴിഞ്ഞ വർഷം ഒക്റ്റോബറിൽ നടത്തിയ ലണ്ടൻ യാത്രയ്ക്ക് മാത്രം 43.14 ലക്ഷം രൂപ ചെലവായി. വിമാനക്കൂലി ഒഴികെയുള്ള ചെലവാണിത്. അതുകൂടി കണക്കാക്കിയാൽ ചെലവ് ഒരു കോടിക്കടുത്തെത്തും. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിൽ ഒരു പുതുമയുമില്ല. പക്ഷേ, യാത്രയ്ക്ക് കൃത്യമായ ലക്ഷ്യമുണ്ടാവണം, സുതാര്യത വേണം, മടങ്ങിയെത്തുമ്പോൾ, ജനങ്ങളോടു വിശദീകരിക്കാൻ എന്തെങ്കിലുമൊക്കെ വേണം. എന്നാൽ, പിണറായി വിജയൻ നടത്തിയ മിക്ക വിദേശ യാത്രകൾക്കും അത്തരത്തിലൊരു വിശദീകരണവും ലഭിച്ചിട്ടില്ല. ഇന്ത്യക്കാരായ ചില വ്യവസായികളെ ലണ്ടനിൽ പോയി കണ്ട് കേരളത്തിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചാണു ചർച്ച ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി ഒരിക്കൽ പറഞ്ഞത്. ഇന്ത്യയിലെ വ്യവസായികളെ എന്തിന് ലണ്ടനിൽ പോയി കാണണം എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞതുമില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02


ഇപ്പോഴിതാ, കേന്ദ്രാനുമതി നിഷേധിച്ചതിനെ തുടർന്ന് റദ്ദാക്കിയ മുഖ്യമന്ത്രിയുടെ അബുദാബി യാത്രയ്ക്കു പോലും കേരള സർക്കാർ 1.25 കോടി രൂപ ഇതിനകം ചെലവാക്കി. അബുദാബി ഡിപ്പാർട്ട്മെന്റ് ഒഫ് എക്കണോമിക് ഡെവലപ്മെന്റ് അവരുടെ രാജ്യത്ത് നടത്തുന്ന നിക്ഷേപക സംഗമത്തിൽ ഗോൾഡ് സ്പോൺസർഷിപ്പ് എന്ന നിലയിലാണ് ഇത്രയും തുക നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും പി. രാജീവും ചീഫ് സെക്രട്ടറി വി.പി. ജോയിയും മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കാരണം വെളിപ്പെടുത്താതെ വി.പി. ജോയിയും പിന്മാറി. പിന്നീട് മുന്ന് ഉന്നതോദ്യോഗസ്ഥർ മാത്രമായി ഈ യാത്രയുടെ ഗുണഭോക്താക്കൾ. ഇവർ അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുത്താൽ കേരളത്തിന് എന്തു നേട്ടമെന്ന് ചോദിക്കരുത്. നേട്ടമുണ്ടാക്കാനല്ലല്ലോ ഈ യാത്രകളൊന്നും.


ഒന്നേകാൽ കോ‌ടി ചെലവിട്ട ശേഷം യുഎഇ സന്ദർശനം എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നു മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ വിശദീകരിക്കുന്നില്ല. അനുമതി നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരേ ഒരു പരാതിയും ഉന്നയിക്കുന്നതുമില്ല. മുഖ്യമന്ത്രിയുടെ നിഗൂഢമായ ഈ മൗനം അത്ര നിസാരമല്ല. പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ നിലനിൽക്കുന്ന ചില യുഇഎ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ.

ഒട്ടും സുതാര്യമല്ലാതെയാണ് ഈ മാസം മുഖ്യമന്ത്രിയും കൂട്ടരും വിദേശ യാത്രയ്ക്ക് തയാറെടുത്തത്. സാധാരണ നിലയ്ക്ക് ഒരു മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നതിനു മുൻപ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടണം. പങ്കെടുക്കുന്ന പരിപാടിയുടെ പ്രാധാന്യം പരിശോധിച്ച് വിദേശ മന്ത്രാലയമാണ് ഇതു സംബന്ധിച്ച പ്രാഥമിക നടപടികൾ സ്വീകരിക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിനെ പൂർണമായും ഇരുട്ടിൽ നിർത്തിയായിരുന്നു പിണറായിയുടെ യാത്രാ ഷെഡ്യൂൾ. വിദേശ മന്ത്രാലയത്തെ വിവരം അറിയിച്ചില്ല. അവരുടെ അനുമതി തേടിയതുമില്ല. അബുദാബിയിലെ ഇന്ത്യൻ എംബസിയെയും ദുബായിയിലെ കോൺസുലേറ്റിനെയും മുഖ്യമന്ത്രിയുടെ യാത്രാ ദൗത്യം ഔദ്യഗികമായി അറിയിച്ചില്ല. പിന്നെങ്ങനെയാണ് ഈ യാത്ര തരപ്പെടുത്തിയത്?

യുഎഇയുടെ വാണിജ്യ സഹമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി കുറച്ചു നാൾ മുൻപ് തിരുവനന്തപുരത്ത് ഒരു മാൾ ഉദ്ഘാടനത്തിനെത്തിയിരുന്നു. അവർ അന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിന്നാലെയാണ് അബുദാബി നിക്ഷേപക സംഗമത്തിലേക്ക മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചത്. പിണറായിക്കു പുറമേ രാജ്യത്തെ മറ്റു ചില മുഖ്യമന്ത്രിർക്കും മന്ത്രിമാർക്കും ക്ഷണം കിട്ടിയെങ്കിലും ആരുമതു സ്വീകരിച്ചില്ല. ക്ഷണം സ്വീകരിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കേന്ദ്ര സർക്കർ വിട്ടതുമില്ല. അതോടെ ഗോൾഡൻ സ്പോൺസർഷിപ്പായി കേരളം അബുദാബി സംഗമത്തിനു നൽകിയ 1.5 ലക്ഷം യുഎസ് ഡോളർ (1.25 കോടി രൂപ) സ്വാഹ! ( ഈ പൈസ ഉണ്ടായിരുന്നെങ്കിൽ 30 പാവപ്പെട്ടവർക്ക് ലൈഫ് മിഷൻ പ്രകാരം വീട് വച്ചു കൊടുക്കാമായിരുന്നു).
ഈ വർഷം തന്നെ മുഖ്യമന്ത്രിക്കു രണ്ടു വിദേശ യാത്രകൾ കൂടിയുണ്ട്. ഒന്ന് സൗദിയിലേക്കും മറ്റൊന്ന് യുഎസിലേക്കും. യുഎസ് യാത്ര ക്യൂബ വരെ നീളുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ ദുർവ്യയം ഇവിടം കൊണ്ടും അവസാനക്കുന്നില്ല. മുഖ്യമന്ത്രിയുട ഔദ്യോഗിക വസതിയും ഓഫീസും മോടി പിടിപ്പിക്കുന്നതിന് വേറെയും കോടികൾ വാരിപ്പൊടിക്കുന്നു. ഏറ്റവുമൊടുവിൽ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മോടിപിടിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം 2.11 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവർഷമാണ് ഔദ്യോഗിക വസതി ക്ലിഫ് ഹൗസ് ഒരു കോടി രൂപ ചെലവിട്ട് മോടി കൂട്ടിയത്. ഇതിനു പുറമേ 25.5 ലക്ഷം രൂപ ചെലവിൽ പുതിയ ലിഫ്റ്റ് സ്ഥാപിച്ചു. അതും പോരാഞ്ഞ് ക്ലിഫ് ഹൗസിലെ പശു തൊഴുത്ത് പുതുക്കാൻ ചെലവാക്കിയത് 42.90 ലക്ഷം രൂപ. നീന്തൽ കുളം മോടിയാക്കാൻ വേറെയും ചെലവാക്കി, 31 ലക്ഷം രൂപ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മുഖ്യമന്ത്രിയുടെ ഓഫീസും താമസസ്ഥലവുമൊക്കെ അത്യന്തം സുരക്ഷിതവും വൃത്തിയുമുള്ളതുമായിരിക്കണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ, ജനങ്ങളുടെ പണം മുടക്കിയുള്ള മോടിപിടിപ്പിക്കലാകുമ്പോൾ അതിന് ആശ്രമ തുല്യമായ ലളിത്യം വേണം. നീതിക്കു നിരക്കുന്ന സത്യസന്ധതയും സുതാര്യതയും വേണം. പക്ഷേ, ഇവിടെ ഇതൊന്നുമില്ല. താനടക്കമുള്ള കളങ്കിത വ്യക്തികൾ ക്ലിഫ് ഹൗസിലും സിഎംഒയിലും കയറി നിരങ്ങിയിട്ടുണ്ടെന്ന് കള്ളക്കടത്ത് ഇടനിലക്കാരി സ്വപ്ന സുരേഷ് ആവർത്തിച്ച് ആരോപിച്ചിട്ടും മുൻപറഞ്ഞ സിഎംഓയിലും ക്ലിഫ് ഹൗസിലും അതിന്റെ ഒരു തെളിവുപോലുമില്ലായിരുന്നു കണ്ടു പിടിക്കാൻ. അവിടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളൊന്നും പ്രവർത്തിച്ചിരുന്നില്ലത്രേ. ഇടിവെട്ടിയും പാമ്പു കടിച്ചും കണ്ണുപൊട്ടിയുമൊക്കെ അവയെല്ലാം അകാലത്തു ചത്തു പോയെന്നായിരുന്നു വിശദീകരണം.
ഇങ്ങനെ അകാലത്തു ചത്തു പോകുന്ന സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കാൻ എന്തിനാണു കൂടെക്കൂടെ കോടികൾ മുടക്കി മോടി പി‌ടിപ്പിക്കുന്നതെന്നു ചോദിക്കരു്ത്. കാട്ടിൽ തടിയുള്ളിടത്തോളം ആനകൾ വലിച്ചുകൊണ്ടേയിരിക്കും. നടക്കുന്നതു തീവെട്ടിക്കൊള്ളയാണെന്ന് അറിയാമായിരുന്നിട്ടും വല്ലപ്പോഴും ചില തടയിടാനുള്ള സംവിധാനമെങ്കിലും ഇതുവരെ ഭരണത്തിലുണ്ടായിരുന്നു. എന്നാൽ അതും ഇല്ലാതാക്കാനുള്ള നടപടകൾ അണിയിൽ സജ്ജമാകുന്നു എന്നാണു പുതിയ വാർത്ത. നിലവിൽ ഖജനാവിലെ പണം ചെലവാക്കുന്നതിന് ധന വകുപ്പിന്റെ അനുമതി അനിവാര്യമാണ്. ഈ കടമ്പ ഒഴിവാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായി. സർക്കാരിന്റെ സാമ്പത്തികാവശ്യങ്ങൾക്ക് (മോടി കൂട്ടുന്നതിനും വിദേശ യാത്രകൾക്കും മറ്റും) ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന ഉത്തരവിൽ ഗവർണർ ഒപ്പു വയ്ക്കുന്നതോടെ കേരളത്തിലെ അഴിമതിയുടെ അരിക്കൊമ്പന്മാർ അഴിഞ്ഞാടും. എഐ ക്യാമറ മാത്രമല്ല, കടലിൽ കല്ലിടുന്നതിനും കായം കലക്കുന്നതിനു പോലും പിന്നെ, ആരുടെയും അനുമതിക്കു കാത്തു നിൽക്കേണ്ടി വരില്ല.

Dubai

ബോച്ചക്ക് മൂന്നര കോടി ജനങ്ങളുടെ മുപ്പത്തിനാല് കോടി സ്നേഹാദരവ്

Published

on

By

ദുബൈ:സൗദിയിലെ സ്വദേശി ബാലൻ്റ മരണവുമായി ശിക്ഷിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന്ന് വേണ്ടി മുപ്പത്തിനാല് കോടി രൂപ സമാഹരിക്കാൻ നേത്രത്തം നൽകിയ ചെമ്മന്നൂർ ബോബി ജോർജ് (ബോച്ചെക്ക്) സ്നേഹാദരവ് അറിയിച്ച് കൊണ്ട് യു എ ഇ ടീം ടോളറൻസിൻ്റെ നേത്രത്തിൽ അദ്ധേഹത്തിൻ്റെ സ്ഥാപനമായ ദുബൈ കരാമസെൻ്ററിലെ ചെമ്മന്നൂർ ഇൻ്റർനേഷണൽ ജ്വല്ലേഴ്സിലെ ജീവനക്കാരും ഉപഭോക്താക്കളും ഒരുമിച്ച് ആഹ്ളാദം പങ്കിട്ടു ടീം ടോളറൻസ് ചെയർമാൻ സി സാദിഖ് അലി, ജമാൽ മനയത്ത് ,ഷാഫി ,കെ കെ, , അനന്ദൻ കുളച്ചേരി , ജ്വല്ലറി മാനേജർ ബയാത്ത് വർഗീസ് ഷാക്കിർ പി എ, ഉമേഷ് വള്ളൂർഎന്നിവർ നേത്രത്തം നൽകി

Continue Reading

Dubai

യുഎഇയിൽ മഴ കനത്തു; മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ്

Published

on

ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി വൈകി മിക്കയിടത്തും മഴ കനത്തു. വടക്കൻ എമിറേറ്റുകളിൽ കനത്ത മഞ്ഞു വീഴ്തയുണ്ട്. ചിലയിടങ്ങളിൽ ഇടിയോടുകൂടിയ മഴയാണ്. റോഡുകളിലെല്ലാം മഴവെള്ളം നിറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. സ്കൂളുകളിൽ വിദൂര പഠനമാണ് ന‌‌ടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വർക് ഫ്രം ഹോം നയം സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾക്കും സ്വകാര്യ കമ്പനികൾക്കും അധികൃതർ ഇന്നലെ ഇതുസംബന്ധിച്ച് അനുവാദം നൽകിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Dubai

ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ജസ്പ്രീത് ബുംറ

Published

on

ദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറാണ് ബുംറ. രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ബിഷന്‍ ബേദി എന്നിവരാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ മറ്റു ഇന്ത്യന്‍ ബൗളര്‍മാര്‍. അതേസമയം, ഐ.സി.സിയുടെ ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ ഒന്നാമത് എത്തിയ ആദ്യ ഇന്ത്യന്‍ ബൗളര്‍ ആയും ബുംറ മാറി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ബുംറയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഹൈദരാബാദില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറ വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ നേടിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലെത്തിച്ച ബുംറ തന്നെയായിരുന്ന കളിയിലെ താരവും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

881 റേറ്റിങ്ങുള്ള ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബദയെയാണ് (851) മറികടന്നത്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ 841 റേറ്റിങ്ങുമായി മൂന്നാമതാണ്. ഒമ്പതാം സ്ഥാനത്തായി രവീന്ദ്ര ജദേജയും പട്ടികയിലുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured