സ്വര്‍ണ്ണ കടത്ത് : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്ജ്

കോഴിക്കോട്:  സ്വര്‍ണ കടത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ  കോഴിക്കോട് കലക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രതിഷേധ പ്രകടനം നടത്തി കലക്ട്രേറ്റിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്  ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസ് ലാത്തിചാര്‍ജ്ജില്‍  രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ പ്രവര്‍ത്തകരെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധ സൂചകമായി  പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും സ്വപ്‌നയുടെയും  കോലം കത്തിച്ചു.

Related posts

Leave a Comment