Global
സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം; ഖത്തർ എനർജിക്ക് കീഴിലെ സ്ഥാപനങ്ങൾക്ക് ബാധകമാവില്ല
ഖത്തറിൽ ഈയിടെ പ്രഖ്യാപിച്ച സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ല. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, പെട്രോ കെമിക്കല്‍ വ്യവസായ മേഖലയിലെ പര്യവേക്ഷണം, ഫീല്‍ഡ് ഡെവലപ്മെന്റ്, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകള്‍ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല.
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർഥികളില്ലെങ്കില്‍ ഖത്തരി വനിതകളുടെ കുട്ടികള്‍ക്ക് മുൻഗണന നല്‍കണം. അതേസമയം സ്വദേശിവത്കരണം നടപ്പാക്കാതെ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന കമ്പനികൾക്കെതിരെ കർശന നടപടികളുണ്ടാകും. മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ.
Kuwait
മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീൽ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് സിറ്റി : അനുദിനം വളർച്ചയിലേക്ക് കുതിക്കുന്ന ഫഹാഹീൽ മെഡക്‌സ് മെഡിക്കൽ കെയർ ഏഴാം നിലയിലെ നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ സി.ഇ.ഒ ശ്രീ മുഹമ്മദ് അലി വി.പി ആണ് ഉദ്ഘാടനം നിർവഹിച്ചത്. ആധുനിക ചികിത്സ ഉപകരണങ്ങൾ അടങ്ങിയ ഏറ്റവും മികച്ച ഡെര്മറ്റോളജി സേവനങ്ങൾ ജനങ്ങളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരിച്ച ഡെര്മറ്റോളജി ഡിപ്പാർട്മെന്റ് തുറന്നിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മെഡക്‌സ് മാനേജ്‍മെന്റ് പ്രതിനിധികളും, ഡോകട്ർമാരും മറ്റു പാരാ മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.ഉദ്ഘാടനത്തോടു അനുബന്ധിച്ചു എല്ലാത്തരം ഡെര്മറ്റോളജി ചികിത്സകൾക്കും 20% ഡിസ്‌കൗണ്ടും, ലേസർ ട്രീട്മെന്റുകൾക്ക് ആകർഷകമായ പാക്കേജുകളും ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹോട് ലൈൻ നമ്പർ : 189 33 33-ൽ ബന്ധപ്പെടാവുന്നതാണ് .
Kuwait
പൽപ്പഗം – 24 ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച പൽപ്പഗം-24 ൻ്റെ ഫ്ലയർ പ്രകാശനം ചെയ്തു. ഡിസംബർ 6 ന് വൈകുന്നേരം 5:30 മുതൽ മൈതാന്‍ ഹവല്ലി അമേരിക്കൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടി വൻ വിജയമാക്കി തീർക്കുന്നതിനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. പൽപ്പഗം-24 ൻ്റെ ഫ്ലയർ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് ൻ്റെ മുഴുവൻ കലാകാരന്മാരെയും ഒരേ സ്റ്റേജിൽ അണിനിരത്തി കുവൈറ്റിൽ ആദ്യമായി അവതരിപ്പിക്കുന്ന ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്ന അനശ്വര സംഗീതം, അതിർത്തികൾ കടന്ന് അതിർവരമ്പുകളില്ലാത്ത ആവേശത്തിരമാലകൾ സൃഷ്ടിക്കാൻ പൽപ്പഗം – 24 സാക്ഷിയാകും.
കുവൈറ്റിൽ കഴിഞ്ഞ 16 വർഷങ്ങളായി കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിൻ്റെ പ്രവർത്തനങ്ങളിൽ പൊൻതൂവലായി മാറുവാൻ പോകുന്ന ഈ സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പൽപ്പഗം – 24 കൺവീനർ പ്രേംരാജ് ജോയിന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ ഫ്ലായർ പ്രകാശന ചടങ്ങിൽ അറിയിച്ചു.
Kuwait
പ്രൗഢ ഗംഭീരമായി നാഫോ ഗ്ലോബൽ 20-ാം വാർഷികം
.
കുവൈറ്റ് സിറ്റി : കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക സേവനത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും പ്രതീകമായ നാഫോ ഗ്ലോബൽ കുവൈറ്റ് 20-ാം വാർഷിക പരിപാടിയായ “മേഘം”, മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇൻ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ ഒന്നാം തീയതി അതിഗംഭീരമായി ആഘോഷിച്ചു. പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യൻ്റെയും പ്രശസ്ത പിന്നണി ഗായിക അനില രാജീവിൻ്റെയും മിന്നുന്ന സംഗീത പ്രകടനമായിരുന്നു സായാഹ്നത്തിൻ്റെ പ്രത്യേകത. 1200-ലധികം ആളുകൾക്ക് അവിസ്മരണീയമായ ഒരു അനുഭവം സൃഷ്ടിച്ചുകൊണ്ട് അവരുടെ മധുര സ്വരവും ആകർഷകമായ സ്റ്റേജ് സാന്നിധ്യവും സദസ്സിനെ ആകർഷിച്ചു. ഈ ഗംഭീരമായ തത്സമയ സംഗീതനിശ മുഴുവൻ ആഘോഷത്തിനും പ്രത്യേക മിഴിവേകി. നാഫോ ഗ്ലോബൽ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നവീൻ സി പി നഫോ ഗ്ലോബലിന്റെ സാമുഖ്യപ്രതിബദ്ധതയുടെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണമധ്യേ പരാമർശിക്കുകയുണ്ടായി. നാഫോ അഡൈ്വസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവരെയും ആഘോഷത്തിലേക്ക് സ്വാഗതം ചെയ്തു.
വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാല് പ്രമുഖ വ്യക്തികളെ ബിസിനസ് അവാർഡ്‌കൾ നൽകി ആദരിച്ചു. സംരംഭകത്വ അവാർഡ് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപാടത്ത്, എ കു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവരെ അവരുടെ വൈവിധ്യങ്ങളായ വ്യവസായത്തിനും നേതൃത്വ മികവിനുമായി അവാർഡ് നൽകി ആദരിച്ചു. വ്യവസായ മേഖലയിലെ കോർപ്പറേറ്റ് മികവിന് നൽകിയ അസാധാരണ സംഭാവനകൾക്ക് ജസീറ എയർവേയ്സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണനും അൽ റഷീദ് ഗ്രൂപ്പിലെ സിഎഫ്ഒ പ്രദീപ് മേനോനും കോർപ്പറേറ്റ് ഐക്കൺ അവാർഡിനരഹരായി. വൈദ്യുതി ജല മന്ത്രാലയത്തിലെ ഉപദേഷ്ടാവും കുവൈറ്റ് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദിയായിരുന്നു പരിപാടിയുടെ വിശിഷ്ടാതിഥി. സാംസ്കാരിക സമ്മേളനത്തിന്റെയും സംഗീതനിശയുടെയും തുടക്കം ഭദ്രദീപം തെളിച്ച് ഫഹദ് അൽ അറാദി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ രാജകുടുംബാംഗമായ ഷൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽ സബാഹിൻ്റെ ആശംസ സഹപ്രവർത്തകനായ ബദർ ബരാക്കിലൂടെ തദവസരത്തിൽ അറിയിക്കുകയുണ്ടായി.
നാഫോയുടെ 20 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു സ്മരണിക മറ്റ് സ്പോൺസർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫീനിക്സ് ഗ്രൂപ്പിൻ്റെ സി ഒ ഒ നിഷാ സുനിൽ പ്രകാശനം ചെയ്തു. സമൂഹത്തിൽ കഷ്ട്ടതയനുഭവിക്കുന്ന നിർഭാഗ്യവാന്മാർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുന്ന നാഫോയുടെ ക്ഷേമ സംരംഭമായ നഫോ ഗ്ലോബൽ സ്നേഹസ്പർശം പദ്ധതി വാർഷിക പരിപാടിയിൽ ശ്രദ്ധേയമായി. നഫോ ഗ്ലോബൽ സ്നേഹ സ്പർശത്തിൻ്റെ മാനുഷിക സഹായത്തിലും വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തുന്ന 20 പ്രോജക്റ്റുകളെക്കുറിച്ചുള്ള അറിവ് ഒരു വിഷ്വൽ അവതരണത്തിലൂടെ ചടങ്ങിൽ പങ്കെടുത്തവർക്ക് അവതരിപ്പിക്കുകയുണ്ടായി. ഈ സംരംഭങ്ങളിലെ സമർപ്പണത്തിനും നേതൃത്വത്തിനും സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. സാംസ്കാരിക പൈതൃകത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയെ അടിവരയിടുന്നതിന്റെ ഭാഗമായി രോഹിത് ശ്യാമിൻ്റെ നേതൃത്വത്തിൽ നാഫോയുടെ ബാലികാ ബാലന്മാർ നടത്തിയ നാഫോ സിംഫണി ഗണേശ സ്തുതി അവതരിപ്പിക്കുകയും കേരള പിറവി ദിനത്തോടനുബന്ധിച്ചു് ഒരു ശ്രുതിമധുരമായ ഗാനം ആലപിക്കുകയും ചെയ്തു. അഭ്യുദയകാംക്ഷികളോടും നാഫോയുടെ സ്പോൺസർമാരുടെയും അർപ്പണബോധമുള്ള അംഗങ്ങളുടെയും വിലമതിക്കാനാകാത്ത പിന്തുണക്ക് പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പ്രകാശിപ്പിച്ചു
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login