വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം : രണ്ടു മാസം പൂർണ വിശ്രമമെന്ന് എ. കെ ആന്റണി

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി തലസ്ഥാനത്ത് സ്ഥിരതാമസത്തിനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആൻറണിയ്ക്ക് വിമാനത്താവളത്തിൽ പ്രവർത്തകരുടെ സ്വീകരണം. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആൻറണിയെ ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മുൻ കെപിസസിസി പ്രസിഡൻറ് വി.എം സുധീരൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ച് വഴുതയ്ക്കാട് ഈശ്വര വിലാസം ലൈനിലെ വസതിയിൽ വരെ അനുഗമിച്ചു. ഭാര്യ എലിസബത്തിനും മകൻ അജിത്ത് ആൻറണിയ്ക്കുമൊപ്പമായിരുന്നു ആൻറണി ഡൽഹിയിൽ നിന്നും തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. ഇനി തലസ്ഥാനത്തുണ്ടാകുമെന്ന് ആൻറണി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മാസം പൂർണ വിശ്രമമാണ്. പരിപാടികളിൽ നിന്നും വിട്ടുനിൽക്കും. പാർട്ടി ആവശ്യപ്പെട്ടാൽ തന്നെ കൊണ്ടു കഴിയും വിധം പ്രവത്തിക്കും. നേതൃത്വപരമായ ഒരുകാര്യത്തിലും ഇടപെടാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആൻറണി പറഞ്ഞു.

Related posts

Leave a Comment