വടകര തിരഞ്ഞെടുപ്പ് തോൽവി ; ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷം

വടകര: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ തോലവിയെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത. എൽ.ജെ.‍‍‍ഡി സ്ഥാനാർത്ഥിയായ മനയത്ത് ചന്ദ്രന്റെ പരാജയം വീണ്ടും ചർച്ചയായതോടെയാണ് ഇടത് മുന്നണിയിൽ ഭിന്നത കടുത്തത്. എന്നാൽ എൽ.ജെ.ഡി മുന്നണി മര്യാദകൾ പാലിക്കാതെ അനാവശ്യ പ്രചാരണം നടത്തുകയാണെന്നാണ് സി.പി.എം വിലയിരുത്തൽ. തോൽവിക്ക് കാരണം സിപിഎം ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതാണെന്ന എൽജെഡി നേതാക്കളുടെ പരസ്യ ആരോപണത്തോടെയാണ് അടക്കിവെച്ച അതൃപ്തി ശക്തമായത്. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ട മറ്റു സ്ഥലങ്ങളിൽ സിപിഎം തോൽവി പരിശോധിക്കാൻ തയ്യാറായിട്ടുണ്ട് എങ്കിലും വടകര മാത്രം പരിഗണിച്ചില്ല. ഇതിൽ എൽ.ജെ.ഡിക്ക് കടുത്ത അമർഷമുണ്ട്. വടകരയിൽ എൽജെഡി ഓഫീസ് ഉദ്ഘാടന ചടങ്ങിലും പാർട്ടി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. സിപിഎം കോട്ട ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ രീതിയിൽ വോട്ട് ചോർച്ച നടന്നിട്ടും, പാർട്ടി വിഷയത്തിൽ മൗനം പാലിക്കുകയാണ് എന്നാണ് എൽജെഡി നേതാക്കൾ യോഗത്തിൽ ഉന്നയിച്ചത്. മന്ത്രിസ്ഥാനം നൽകാത്ത സിപിഎം നിലപാടിലും എൽജെഡിയിൽ അമർഷമുണ്ട്. എന്നാൽ മുന്നണി യോഗങ്ങളിൽ വിഷയം ഉന്നയിക്കാതെ പൊതുവേദികളിൽ അവതരിപ്പിക്കുന്നത് ഗുരുതരമായ സാഹചര്യം ഉണ്ടാക്കി എന്നാണ് സിപിഎം വാദം ഇപ്പോൾ നടക്കുന്ന സിപിഎം ബ്രാഞ്ച് ജില്ലാ സമ്മേളനങ്ങളിലും ഇടതുമുന്നണിയിലെ ഭിന്നതയും പ്രധാന ചർച്ചയാകുന്നുണ്ടെന്നാണ് സൂചന.

Related posts

Leave a Comment