മ​ദ്യ​ല​ഹ​രി​യിലുണ്ടായ വാ​ക്കു​ത​ര്‍​ക്കം : മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ന്‍ മ​രി​ച്ചു

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ന്‍ മ​രി​ച്ചു. കി​ളി​കൊ​ല്ലൂ​ര്‍ ശ്രീ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി ചെ​ട്ടി​യാ​ര്‍ (57) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ മ​ണി​ക്കു​ട്ട​ന്‍ (31)നെ ​കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പു​ല​ര്‍​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നെ​ഞ്ച​ത്തും ക​ണ്ണി​നു താ​ഴെ​യും കു​ത്തേ​റ്റ പി​താ​വി​നെ ഉ​ട​ന്‍ ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
സം​ഭ​വ​ത്തി​നു ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടി​ലെ ടെ​റ​സി​ല്‍ കി​ട​ന്നു​റ​ങ്ങി​യ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment