ഭരണസിരാ കേന്ദ്രത്തിൽ പീഡന വിവാദം: ഇടതുസംഘടനാ നേതാവിനെതിരെ അന്വേഷണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ധനകാര്യവകുപ്പിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ജോലി നിര്‍വഹിക്കുന്നതിനിടെ അടുത്തെത്തിയ ഇടതു സംഘടനാ നേതാവ് കൂടിയായ ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ചൂണ്ടിക്കാട്ടി
രണ്ടു ദിവസം മുമ്പ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥയായ യുവതി അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. ഇതിനിടെ, യുവതി നൽകിയ പരാതി സെക്രട്ടറിയേറ്റിൽ ഊമക്കത്തായി പ്രചരിച്ച സംഭവത്തിലും അന്വേഷണം നടത്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ റിപ്പോർട്ട് നൽകി.
ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ രണ്ടു വര്‍ഷം മുമ്പ് മറ്റൊരു പീഡന പരാതിയും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. എന്നാൽ, അന്ന് ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ആ പരാതി ഒത്തു തീർപ്പാക്കിയാണ് പിന്നീട് ഇയാൾ സർവീസ് തുടർന്നത്. അതേസമയം വനിതാ ജീവനക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ സെക്രട്ടേറിയറ്റില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും യൂണിയൻ നേതാക്കൾക്കെതിരെ നൽകുന്ന പരാതിയിൽ നടപടിയില്ലെന്നാണ് ആക്ഷേപം.

Related posts

Leave a Comment