Connect with us
48 birthday
top banner (1)

Kerala

ബിജെപി നേതൃത്വത്തെ വെല്ലുവിളിച്ച് സന്ദീപ് വാര്യർ; പാർട്ടിയിൽ നിന്നും പുറത്തേക്കെന്ന് സൂചന

Avatar

Published

on

പാലക്കാട്: പാലക്കാട് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. നേതൃത്വത്തെ വെല്ലുവിളിച്ച് ബിജെപി വക്താവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ് വാര്യർ പാർട്ടിയിൽ നിന്നും പുറത്തേക്ക്. ബിജെപിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുകയാണെന്നും സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജില്ലയിലെ പ്രധാന നേതാവ് പാർട്ടി വിടാൻ ഒരുങ്ങുന്നത് ബിജെപിക്ക് വൻ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് ബിജെപിയിലെ പ്രബല വിഭാഗമായ മൂത്താൻ വിഭാഗം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനോട് ഇടഞ്ഞു നിൽക്കുന്ന ഈ ഘട്ടത്തിൽ സന്ദീപ് വാര്യർ പാർട്ടി വിടുന്നത് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നത്. ജില്ലാ നേതൃത്വത്തിൽനിന്നും നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനവും തുടർച്ചയായി നേരിടുകയാണെന്ന് സന്ദീപ് വാര്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്‍റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.

ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോള്‍ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച്‌ എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Advertisement
inner ad

എന്‍ഡിഎ കണ്‍വെഷനില്‍ സി കൃഷ്ണകുമാറിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കണ്‍വെൻഷൻ വേദിയില്‍ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്നങ്ങളില്‍ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാൻ താൻ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയില്‍ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Advertisement
inner ad

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured

തേക്കടി ബോട്ടപകടം: 15 വര്‍ഷത്തിനുശേഷം വിചാരണ നാളെ തുടങ്ങും

Published

on

തൊടുപുഴ: തേക്കടിയിൽ ബോട്ടപകടം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ നാളെ തുടങ്ങും. തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. 2009 സെപ്റ്റംബര്‍ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ക്ക് ജീവഹാനി സംഭവിച്ചത്. സർക്കാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതാണ് കേസിൽ വിചാരണ ആരംഭിക്കാൻ വൈകിയത്. 2009-ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറും 2021-ല്‍ രാജിവെച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിൽ സർക്കാരിനെതിരെ തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. പിന്നീട് 2022-ല്‍ അഡ്വ. ഇ എ റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

രണ്ട് കുറ്റപത്രങ്ങളാണ് 2019-ല്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അപകടത്തില്‍ നേരിട്ടുബന്ധമുള്ളവര്‍ക്ക് എതിരേയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ-ചാര്‍ജ്). ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ബോട്ട് നിര്‍മിച്ചയാള്‍, തകരാറുള്ള ബോട്ട് വാങ്ങിയ കെ.ടി.ഡി.സി. ഉദ്യോഗസ്ഥന്‍, ഫിറ്റ്നസില്ലാത്ത ബോട്ട് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് രണ്ടാം കുറ്റപത്രം. കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

Advertisement
inner ad
Continue Reading

Kerala

വീക്ഷണം വരിക്കാരനായി നജീബ് കാന്തപുരം എംഎൽഎ

Published

on

പെരിന്തൽമണ്ണ: എല്ലാ വീടുകളിലും വീക്ഷണം ദിനപത്രവും കലണ്ടറും എത്തിക്കുക ലക്ഷ്യത്തോടെ 22 ആം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘വീക്ഷണമുള്ള കോൺഗ്രസുകാർ വീക്ഷണത്തിനൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി ആദ്യ വാർഷിക വരിക്കാരനായി പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. ആദ്യ കോപ്പി കുന്നപ്പള്ളിയിലെ മുതിർന്ന കോൺഗ്രസ് നേതാവായ കെ ജെ ആന്റണിയും, വീക്ഷണം കലണ്ടർ ബൂത്ത് പ്രസിഡന്റ് അനീഷ് തകിടിയിൽലും എംഎൽഎക്ക് നൽകി, ലിനു ജെയിംസ്, അജിത് കുമാർ, പ്രദീഷ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Continue Reading

Featured