ബസ് കൺസെഷൻ ; വിദ്യാർത്ഥി സംഘടനകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായുള്ള മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വച്ചാണ് ചർച്ച നടത്തുക. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഒരു രൂപയിൽ നിന്നും ആറ് രൂപയാക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.ബസ് ചാർജ് മിനിമം നിരക്കായ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയിലേക്ക് ഉയർത്താനാണ് സർക്കാർ തീരുമാനം.

Related posts

Leave a Comment