പൊതുമാപ്പ് പ്രഖ്യാപിച്ച്‌ താലിബാൻ, സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം

കാബൂൾ : കാബൂൾ: അഫ്​ഗാനിലെ മുഴുവൻ സ‍ർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ‍. പൊതുമാപ്പ് നൽകിയെന്നുംമുഴുവൻ സ‍ർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്കെത്തണമെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്​ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്റെ പുതിയ നീക്കം. ”എല്ലാവർക്കും പൊതുമാപ്പ് നൽകിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം”. – താലിബാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

Related posts

Leave a Comment