പത്മശ്രീ അനാഥരവ് ; പുരസ്കാരം നിരസിച്ച് സന്ധ്യം മുഖർജി

പത്മ പുരസ്‌കാരം നിരസിച്ച് പ്രശസ്ത ബംഗാളി ഗായിക സന്ധ്യം മുഖര്‍ജി. ഇന്നലെയാണ് പത്മ പുരസ്‌കാരം പ്രഖ്യാപിച്ചത്. പത്മശ്രീ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ ഗായിക കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരം നിരസിച്ചുവെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത അറിയിച്ചു.
വൈകി ലഭിച്ച പത്മ പുരസ്‌കാരം അനാദരവാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരസ്‌കാരം നിരസിച്ചത്. ബംഗാളി സംഗീതരംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നില്‍ക്കുന്ന അമ്മയ്ക്ക് 90 വയസ്സായി. ഇപ്പോള്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്ന് സൗമി സെന്‍ഗുപ്ത പറഞ്ഞു. ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടരുതെന്നും അവര്‍ വ്യക്തമാക്കി. എന്റെ അമ്മ രാഷ്ട്രീയത്തിന് അതീതയാണ്. ഇതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കരുത്. അമ്മ അപമാനിതയായി തോന്നി, അതുകൊണ്ടാണ്.- സൗമി സെന്‍ഗുപ്ത പറഞ്ഞു.

Related posts

Leave a Comment