പതിനാറാം വയസ്സിൽ മറഡോണ ലൈംഗികമായി പീഡിപ്പിച്ചു ; ആരോപണവുമായി ക്യൂബൻ വനിത

ബ്വേനസ്​ ഐറിസ്​: അന്തരിച്ച അർജന്‍റീന ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബക്കാരിയായ മുൻ കാമുകി രംഗത്തെത്തി. കൗമാരക്കാരിയായിരുന്ന സമയത്ത്​ മറഡോണ ബലാത്സംഗം ചെയ്​തതായും മയക്കുമരുന്ന്​ ഉപയോഗിക്കാൻ നിർബന്ധിപ്പിച്ചതായും വെളിപ്പെടുത്തി.40കാരനായിരിക്കേ ക്യൂബയിൽ ചികിത്സക്കായെത്തിയ മറഡോണ അന്ന്​ 16 വയസ്​ മാത്രം പ്രായമായിരുന്ന തന്നെ ബലാത്സംഗം ചെയ്​തതായി മാവിസ്​ ആൽവറസ്​ റെഗോ ബ്വേനസ്​ ഐറിസിൽ മാധ്യമങ്ങളോട്​ പറഞ്ഞു. 15, നാല്​ വയസ്​ പ്രായമായ കുഞ്ഞുങ്ങളുടെ മാതാവായ ആൽവറസ്​ റെഗോ മയാമിയിലാണ്​ താമസിക്കുന്നത്​. കഴിഞ്ഞ വർഷം ഹൃദയാഘാതം മൂലമാണ്​ ഫുട്​ബാൾ ഇതിഹാസം മരിച്ചത്​.തന്‍റെ മകൾക്ക് 15 വയസ്​ തികഞ്ഞതിനാൽ പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതായി അവർ അവകാശപ്പെട്ടു. ഏകദേശം അതേ പ്രായത്തിലാണ് താൻ​ ജീവതത്തിലെ ഏറ്റവും ദുർഘടമായ കാലത്തിലൂടെ കടന്ന്​ പോയത്​ എന്നതിനാലാണത്​.’എനിക്ക്​ അദ്ദേഹത്തെ ഇഷ്​ടമായിരുന്നു. അതേപോ​െല തന്നെ വെറുപ്പുമായിരുന്നു. ഞാൻ ആത്മഹത്യയെ കുറിച്ച്​ പോലും ചിന്തിച്ചിരുന്നു’- അവർ പറഞ്ഞു.​മറഡോണയുമായി അഞ്ച്​ വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക്​ കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായി അവർ നഗരത്തിലെ കോടതിയിൽ ​ പറഞ്ഞു.

Related posts

Leave a Comment