ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് മര്‍ദ്ദിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് എഫ് ഐ ആര്‍

കൊച്ചി: കിഴക്കമ്ബലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നിട്ടും ആരും അക്രമിച്ചില്ലെന്ന നിലപാടിലാണ് സിപിഎമ്മും എംഎൽഎ ശ്രീനിജനും.കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പൊലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇന്ന് വിശദ റിപ്പോർട്ട് പുറത്തു വരും. അതിക്രൂര മർദ്ദനത്തിന്റെ സൂചനകളാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്.

സിപിഎം വാദങ്ങൾ തള്ളുന്നതാണ് പൊലീസിന്റെ എഫ് ഐ ആറും. ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് തുടർപ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്. എഫ് ഐ ആറിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. ഗൂഢാലോചനയുടെ സൂചനയും അതിലുണ്ട്. ഗൂഢാലോചനയിലേക്ക് അന്വേഷണം പോകുമോ എന്നത് മാത്രമാണ് ഇനി നിർണ്ണായകം.

അതിനിടെ ദീപുവിനെ മർദിച്ച കേസിൽ റിമാൻഡിലായ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ചേലക്കുളം കാവുങ്ങപ്പറമ്ബ് വലിയപറമ്ബിൽ അസീസ ്(42), പാറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ (36), പാറാട്ട് സൈനുദീൻ (27), നെടുങ്ങാട്ട് ബഷീർ (27) എന്നിവർക്കെതിരെയാണ് കേസ്. തലയിലേറ്റ ക്ഷതമാണു ദീപുവിന്റെ മരണകാരണം എന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെയാണു പ്രതികൾക്കെതിരെ കൊലക്കുറ്റം കൂടി ചുമത്തിയത്.

Related posts

Leave a Comment