ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

ന്യൂഡൽഹി: കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. ഇതോടെ രാജ്യാന്തര യാത്രക്കാർക്കുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ.ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കാനാണു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്.ബോട്സ്വാന (3 കേസുകൾ), ദക്ഷിണാഫ്രിക്ക (6), ഹോങ്കോങ് (1) എന്നിവിടങ്ങളിൽ കോവിഡ് വകഭേദമായ ബി.1.1529 ന്റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) റിപ്പോർട്ട് ചെയ്തതായി ഭൂഷൺ വ്യക്തമാക്കി.ഈ രാജ്യത്തിൽനിന്നുള്ളവരെ ‘അപകടസാധ്യത’യുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഇവരുടെ സമ്പർക്കപ്പട്ടിക കൃത്യമായി നിരീക്ഷിക്കണമെന്നും കത്തിൽ പറയുന്നു.

Related posts

Leave a Comment