Kerala
ചട്ടങ്ങള്‍ പാലിക്കാതെ അമേരിക്കന്‍ പൗരയെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിയമിച്ചതെങ്ങനെ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല
ഐ.ടി വകുപ്പിലെ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും അന്വേഷിക്കണം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനത്തോടെ നിയമാനുസൃതം ആവശ്യപ്പെടണം
തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അമേരിക്കയില്‍ പൗരത്വമുള്ള ഒരു വനിതയെ പിന്‍വാതിലിലൂടെ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ നിയമിച്ചിരിക്കുകയാണെന്നും ഇത് എങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഒരു ചട്ടവും പാലിക്കാതെയാണ് ഇവര്‍ക്ക് സീനിയര്‍ ഫെലോ ആയി നിയമനം നല്‍കിയത്. ഇവര്‍ക്ക് സ്വന്തമായി അമേരിക്കയില്‍ കമ്പനി ഉണ്ടെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളുടെ താത്പര്യം എങ്ങനെ ഇവര്‍ക്ക് സംരക്ഷിക്കാന്‍ കഴിയും? എന്ത് അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്. ഇതിനായി അപേക്ഷിച്ച മറ്റുള്ളവരെക്കാള്‍ എന്തു യോഗ്യതയാണ് ഇവര്‍ക്കുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
ഇത്തരത്തില്‍ പാര്‍ട്ടിക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വേണ്ടി 100 ല്‍ പ്പരം നിയമനങ്ങളാണു ഐ.ടി. വകുപ്പു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ അനധികൃത നിയമനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണണം.
സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ചു സി.ബി.ഐ. അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തില്‍ ഇന്നു യു.ഡിഎഫിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മലയിന്‍കീഴ് ജംഗ്ഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിനു യോഗ്യതയുള്ളവരെ തള്ളിക്കളഞ്ഞ് തങ്ങളുടെ ഇഷ്ടക്കാരെ ഐ.ടി. വകുപ്പിനു കീഴില്‍ പിന്‍വാതിലിലൂടെ വന്‍ ശമ്പളം നല്‍കിയാണ് നിയമിക്കുന്നത്. സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന പ്ലസ്ടു ക്കാരിയാണെന്നാണ് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ നിയമനങ്ങളിലെല്ലാം അന്താരാഷ്ട്ര കുത്തക കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പറാണെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രൈസ് വാട്ടര്‍ കൂപ്പര്‍ സംസ്ഥാനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമായതില്‍ ദുരൂഹതയുണ്ട്. എന്തിനും ഏതിനും ഇപ്പോള്‍ പ്രൈസ് വാട്ടര്‍ കൂപ്പറാണു സര്‍ക്കാരിനെ ഉപദേശിക്കുന്നത്. ഏത് ഇടപാടുകള്‍ പരിശോധിച്ചാലും പിന്നില്‍ പ്രൈവ് വാട്ടര്‍ കൂപ്പറാണ്. ഇവരോടുള്ള മുഖ്യമന്ത്രിയുടെ താത്പര്യമെന്താണെന്നു മുഖ്യമന്ത്രി ജനങ്ങളോടു വ്യക്തമാക്കണം.
കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളയും അഴിമതിയും പ്രതിപക്ഷമെന്ന നിലയില്‍ പുറത്ത് കൊണ്ടു വന്നപ്പോള്‍ മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണ് അദ്ദേഹത്തിന്റെ വൈകുന്നേരത്തെ ബഡായി ബംഗ്ലാവിലൂടെ ചെയ്തത്. കഴിഞ്ഞദിവസം കടകംപള്ളി സുരേന്ദ്രന്‍ തലസ്ഥാനം ഒരു അഗ്നിപര്‍വ്വതത്തിനു മുകളിലാണെന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് ജനങ്ങള്‍ക്കു മനസ്സിലായത്. കേരളമല്ല സംസ്ഥാന മന്ത്രസഭയാണ് അഗ്‌നി പര്‍വ്വതത്തിന് മുകളില്‍.
സര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്രയും ആയിട്ടും ശിവശങ്കരനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശിവശങ്കറിനെ സസ്‌പെന്റ് ചെയ്ത് ഇയാള്‍ക്കെതിരെ കേസ് എടുക്കണം. ഐ.എ.എസ് റൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട രീതിയില്‍ അല്ല മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രി ശിവശങ്കരനെ ഭയക്കുന്നു. അതുകൊണ്ടാണ് ശിവശങ്കരന്‍ നിയമപരമായി തെറ്റൊന്നു ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകുകയാണ് വേണ്ടത്.
ഏത് അന്വേഷണവും നേരിടാമെന്നാണ് മുഖ്യമന്ത്രി നാഴികയ്ക്ക് നാല്‍പ്പതുവട്ടവും പറയുന്നത്. സി.ബി.ഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുകയല്ല വേണ്ടത്. ക്യാബിനറ്റ് തീരുമാനമെടുത്ത് സി.ബി.ഐ.യെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹി പൊലീസ് ആക്ട് അനുസരിച്ച്, ഒരു എഫ്.ഐ.ആര്‍. എടുത്ത് സി.ബി.ഐ.ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പ് സംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ക്ക് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ചില കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിയില്‍ മുങ്ങിക്കുള്ളിച്ച ഗവണ്‍മെന്റാണിത്. ഈ ഗവണ്‍മെന്റിനെതിരായ പോരാട്ടം തുടരും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ യോഗത്തില്‍ വച്ച് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Cinema
‘ കീരിക്കാടൻ ജോസ്’ വിടവാങ്ങി, നടന്‍ മോഹൻരാജ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു
Kannur
പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍
കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.
പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Kerala
മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉടൻ അറിയിക്കണമെന്ന് ആശ്യപ്പെട്ട് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി .
ദേശവിരുദ്ധർക്ക് നേരെ എന്ത് നടപടി സ്വീകരിച്ചു. ആരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ വിവരം എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നും ഗവർണർ ചോദിച്ചു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login