കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ കോഡൂര്‍ പഞ്ചായത്തില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍

കോഡൂര്‍ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് കോഡൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുവാനും ആന്റിജന്‍ ടെസ്റ്റ് ഉള്‍പ്പെടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കോഡൂര്‍ പഞ്ചായത്തില്‍ എം എല്‍ എ പി. ഉബൈദുള്ള വിളിച്ചു ചേര്‍ത്ത മത രാഷ്ട്രീയ ഉദ്യോഗസ്ഥ ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു.നിലവില്‍ കോഡൂര്‍ പഞ്ചായത്ത് സി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പ്രവാസികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യാപാരികള്‍ക്കും ഇതിനകം തന്നെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിന്റെ അഭാവം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടി ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ എ കാറ്റഗറിയിലേക്ക് പഞ്ചായത്തിനെ എത്തിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് യോഗം വിലയിരുത്തി. ഇതിനായി നേരത്തെ വാര്‍ഡ്തലത്തില്‍ രൂപീകരിച്ച ജാഗ്രതാ സമിതിയേയും ആര്‍ ആര്‍ ടി മാരുടെയും സേവനം വഴി മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാനും യോഗം തിരൂമാനിച്ചു. നിലവില്‍ 46000 ജനസംഖ്യയുള്ള ഈ പഞ്ചായത്തില്‍ കേവലം 30 ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സിന്‍ എടുത്തവരുടെ കണക്ക്. എത്രയും വേഗത്തില്‍ നൂറ് ശതമാനത്തിലെത്തുവാന്‍ വാക്‌സിന്‍ ലഭ്യത തടസ്സമായി നില്‍ക്കുകയാണ്. വാക്‌സിന്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍,
മലപ്പുറം സി ഐ ജോബി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, വട്ടോളി ഫാത്തിമ, ശിഹാബ് അരീക്കത്ത്, ബ്ലോക്ക് മെമ്പര്‍ എം പി ബഷീര്‍ , റാബിയ കെ പി, ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ്, പാന്തൊടി ഉസ്മാന്‍, ആസിഫ് മുട്ടിയറക്കല്‍, മുംതാസ് വില്ലന്‍, ഫൗസിയ, അമീറ, ഷെരീഫ, സെക്രട്ടറി റോസി, മെഡിക്കല്‍ ഓഫീസര്‍ അന്‍വര്‍, എച്ച് ഐ റഫീഖ് , വിവിധ രാഷ്ട്രീയ, മത സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.

Related posts

Leave a Comment