Ernakulam
കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകത്തിന്റെ പിടിയിലെന്ന് ജോസഫ് വാഴക്കൻ
മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട രാജ്യാന്തരസ്വർണ്ണക്കടത്ത് കേസ്സിൽ CBl അന്വേഷണം, മുഖ്യമന്ത്രിയുടെ രാജി എന്നിവ ആവശ്യപ്പെട്ടു കൊണ്ട് യുഡിഎഫ് മൂവാറ്റുപുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാടി വില്ലേജ്ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കഴിഞ്ഞ രണ്ടുമൂന്നു വർഷമായി ഐഎഎസ് ഐ പി എസ് ഉദ്യോഗസ്ഥ വൃന്ദം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾ ഇവയെല്ലാം കൂടിച്ചേർന്ന ഒരു കൊള്ളസങ്കേതം ആണ് സംസ്ഥാന ഭരണകൂടം.
പുറത്തുവന്നിരിക്കുന്ന ഓരോ വാർത്തകളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി യുടെ സെക്രട്ടറി ശിവശങ്കരനും ഈ സർക്കാരിലെ പല ഉന്നതർക്കും പ്രതി സ്വപ്നയുമായി അടുത്ത ബന്ധം ഉണ്ടെന്ന സാഹചര്യത്തിൽ.കൂടുതൽ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെ ഓഫീസ്മായോ ഈ കള്ളക്കടത്തിന് ബന്ധം ഉണ്ടോ എന്ന് പരിശോധിക്കണം. സ്വപ്നക്ക് ഒത്താശകൾ ചെയ്ത മുഖ്യമന്ത്രിയുടെ അടുത്ത വൃന്ദങ്ങളുടെ പങ്കിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആകില്ല.മുഖ്യമന്ത്രി രാജി വച്ച് ഒഴിയണമെന്ന് ധർണ്ണ ഉദഘാടനം ചെയ്ത് കൊണ്ട് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ സംസാരിച്ചു.ജോസഫ് വാഴക്കൻ, ജിനു മടയ്ക്കൽ, സി എം ഷുക്കൂർ,ടോം കുര്യാച്ചൻ, കെ എ അബ്ദുൽ സലാം, കബീർ പൂക്കടശ്ശേരി,പി പി അലി, അഡ്വ എൻ രമേശ്, പി എം ഏലിയാസ്, ജെയ്സൺ തോട്ടം, പ്രമീളഗിരീഷ്‌കുമാർ, ശംഷുദീൻ, എ എം ഷാനവാസ് എന്നിവർ സംസാരിച്ചു.
Ernakulam
ഓണ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര
കൊച്ചി: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. നാടന്‍ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിലവിളക്ക് കൊളുത്തി അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പതാക ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ക്കും തുടക്കമായി. ലോക പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളോടെ കേരള നാട് ഓണാവേശത്തിലേക്ക് കടക്കുകയാണ്.
എള്ളോളമില്ല പൊളിവചനം എന്നു പറയാന്‍ ഇന്ന് മലയാളിക്ക് കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താതെയും മുന്നോട്ടു പോകാന്‍ മലയാളിക്ക് കഴിയണം. മത വര്‍ഗീയ ചിന്തകള്‍ ഇല്ലാത്ത നാടാണ് കേരളമെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.രാവിലെ മഴ പെയ്‌തെങ്കിലും അത്തച്ചമയ ആഘോഷത്തിന്റെ ആവേശം കുറഞ്ഞില്ല. ഘോഷയാത്ര ആരംഭിക്കുമ്പോള്‍ മഴ മാറി നിന്നതും ആശ്വാസമായി. ബാന്‍ഡ് മേളത്തിന്റെയും ചെണ്ടമേളത്തിന്റെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെയാണ് വര്‍ണാഭമായ ഘോഷയാത്ര നടക്കുന്നത്.
സാംസ്‌കാരിക കലാരൂപങ്ങള്‍, വര്‍ണക്കുടകള്‍, പുലിക്കളി, കാവടിയാട്ടം, കരകാട്ടം എന്നിവയെല്ലാം ഘോഷയാത്രയ്ക്ക് നിറം പകര്‍ന്നു. ആയിരകണക്കിന് പേരാണ് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്തച്ചമയത്തിന്റെ ഭാഗമായുള്ള ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.
തിരുവോണത്തിന്റെ വരവറിയിച്ചാണ് ഇന്ന് അത്തം പിറന്നത്. അത്തം എത്തിയതോടെ മലയാളികള്‍ ഓരോരുത്തരും ഓണത്തെ വരവേല്‍ക്കാനുളള തിരക്കുകളിലേക്കുളള കടന്നു കഴിഞ്ഞു. അവസാനത്തെ ഓണപരീഷകള്‍ കൂടി തീര്‍ത്താല്‍ കുട്ടികളും ഓണാഘോഷത്തിന്റെ പൂര്‍ണാവേശത്തിലെത്തും. വീട്ടുമുറ്റത്തെ ചെമ്പരത്തിയും പനിനീര്‍പ്പൂവും വിപണിയില്‍ നിന്നെത്തുന്ന പല നിറ പൂക്കളും കൂടിയാകുമ്പോള്‍ പൂക്കളത്തിന് ചന്തമേറെയാണ്.
അത്തം മുതല്‍ പത്തു ദിവസം പ്രാതലിനൊരുക്കുന്ന പഴനുറുക്കിന്റെയും കാച്ചിയ പപ്പടത്തിന്റെയും മണം കൂടിയാണ് ഓണം. മലയാളികളുടെ ആസ്വാദന ശീലവും താത്പര്യങ്ങളും മാറി. എങ്കിലും തനി മലയാളിയാക്കാന്‍ മലയാളി ഒരു ചെറിയ ശ്രമം നടത്തുന്ന സമയം കൂടിയാണ് ഓണക്കാലം.
അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സെക്രട്ടേറിയറ്റില്‍ ഓണാഘോഷ പരിപാടികള്‍ ഉണ്ടാവില്ല. ജീവനക്കാരുടെ മത്സരങ്ങളും നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും മത്സരമില്ലാതെ അത്തപ്പൂക്കളം ഇടാന്‍ അനുമതിയുണ്ട്. സെക്രട്ടറിയേറ്റ് എംപ്ലോയ് അസോസിയേഷന്റെ ഓണം സുവനിയറും ഇറക്കുന്നതും നിലവില്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Ernakulam
കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലിട്ട വ്‌ളോഗര്‍ക്കെതിരെ കേസ്
കൊച്ചി: രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വ്‌ളോഗര്‍ക്കെതിരെ കേസ്.കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസ് എടുത്തത്. വിഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ ‘മല്ലു ഡോറ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചത്. വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കുറിച്ച് വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആര്‍ക്കെങ്കിലും അനുമതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടിയെന്ന് നെടുമ്പാശേരി പൊലീസ് പറഞ്ഞു. പിന്നീട് പൊലീസ് ഇന്‍സ്റ്റഗ്രാം ഐഡി ട്രാക്ക് ചെയ്യുകയും അര്‍ജുനെ ചോദ്യം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 26നാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഡ്രോണും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
ഡ്രോണുകളുടെ നിരോധിത മേഖലയാണ് കൊച്ചി വിമാനത്താവളം. അനുമതിയില്ലാതെയാണ് ഡ്രോണ്‍ പറത്തിയതെന്ന് അര്‍ജുന്‍ പൊലീസിനോട് സമ്മതിച്ചു. കേസ് എടുത്ത യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളം, കൊച്ചിന്‍ നേവല്‍ ബേസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചി തുറമുഖം, കണ്ടെയ്നര്‍ ടെര്‍മിനല്‍, എല്‍.എന്‍.ജി. ടെര്‍മിനല്‍, ഹൈകോടതി കെട്ടിടം എന്നിവ അതീവ സുരക്ഷമേഖലകളില്‍ പെട്ടതാണ്.
Ernakulam
ഹേമ കമ്മിറ്റി റിപ്പോർട്ട്: ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
ഹേമ കമ്മിറ്റി റിപ്പോർട്ട്: ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുൻ എംഎൽഎ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരിട്ട് നിയമ നടപടികൾക്ക് തയാറാകാൻ മൊഴി നൽകിയവർക്ക് പ്രയാസമുണ്ടെന്ന് റിപ്പോർട്ടിൽത്തന്നെയുണ്ടെന്നും അതിനാൽ കോടതിയിടപെട്ട് നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login