“കാണെക്കാണെ” യുമായി സോണി ലൈവ് മലയാളത്തിൽ ലോഞ്ച് ചെയ്യുന്നു

ടോവിനോയും സംവിധായകൻ മനു അശോകനും ഉയരെ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കാനെക്കാണെ യുടെ ടീസർ പുറത്തിറങ്ങി. ചിത്രം സോണി ലൈവ് പ്ലാറ്റ് ഫോമിലൂടെ സെപ്റ്റംബർ 17നു റിലീസ് ചെയ്യും. സോണി ലൈവ് പ്ലാറ്റ് ഫോമിന്റ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പാണ് ഇത്.
ടോവിനോയും ഐശ്വര്യ ലക്ഷ്മിയും മായാനദിയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഉയരെയ്ക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ടോവിനോ,ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്,ശ്രുതി രാമചന്ദ്രൻ, ധന്യ മേരി വർഗീസ്,പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രുതി ജയൻ, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും
എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് “കാണെക്കാണെ “
ചിത്രത്തിൽ അണിനിരക്കുന്നു . ആല്‍ബി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത് , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍. പരസ്യകല ഓള്‍ഡ് മോങ്ക്‌സ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
“ആസ് യു വാച്ച്”എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും , പിന്നീടിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

Related posts

Leave a Comment