എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ അനുമോദിച്ചു

കഴിഞ്ഞ രണ്ട് വർഷമായി നൽകിവരുന്ന ഈയ്യത്തുംകാട് പ്രിയദർശനി മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കിട്ടിയ വിദ്യാർത്ഥി,വിദ്യാർത്ഥിനികളെ ഇന്ന് നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ അനുമോദിച്ചു.മയ്യഴി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത് ഉദ്‌ഘാടനം നിർവ്വഹിച്ചു,ചടങ്ങിൽ ന്യൂമാഹി മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു.
മയ്യഴി ബ്ലോക്ക് സെക്രട്ടറി ഹരീന്ദ്രൻ.കെ.വി ആശംസ അർപ്പിച്ചു സംസാരിച്ചു.ഷാനു പുന്നോൽ സ്വാഗതവും കെ.ടി.ഉല്ലാസ് നന്ദിയും പറഞ്ഞു.ഷാജി പ്രശാന്ത് , അഷറഫ്.പിഎന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Related posts

Leave a Comment