ഉത്തർപ്രദേശിൽ മുൻമന്ത്രിയും ബിജെപി നേതാവുമായ ടോമറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

മുൻ ഉത്തർപ്രദേശ് മന്ത്രിയും ബി ജെ പി നേതാവുമായ ആത്മറാം ടോമറിനെ അദ്ദേഹത്തിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് ചുറ്റും തുണി കൊണ്ട് വരിഞ്ഞുമുറുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറും മോഷണം പോയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

Leave a Comment