“ഈ കപ്പൽ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്” പേര് കണ്ണൻ സ്രാങ്ക്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിൽ പിണറായി സർക്കാർ പരാജയപ്പെട്ട ആക്ഷേപം ഉയരുന്നതിനിടെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരേ വി.ഡി. സതീശൻ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ എതിർത്ത് വീണാ ജോർജ് നടത്തിയ പ്രസംഗത്തിലെ ഭാഗം കടമെടുത്തു കൊണ്ടാണ് യൂത്ത് കോൺ​ഗ്രസ് നേതാവ് ഫേസ്ബുക്കിലൂടെ ട്രോളുമായി എത്തിയത്. ഈ കപ്പൽ ആടിയുലയുകയില്ല, ഇതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ തീരത്തേക്ക് ഈ കപ്പൽ എത്തിക്കൊണ്ടിരിക്കുകയാണ്. കപ്പിത്താൻ കണ്ണൻ സ്രാങ്ക് എന്നും രാഹുൽ പരിഹസിച്ചു.

Related posts

Leave a Comment