Connect with us
48 birthday
top banner (1)

Featured

ഇന്‍ഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

Avatar

Published

on

ശ്രീനഗര്‍: ഇന്‍ഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച ‘അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് ‘എക്‌സി’ലൂടെ രാഹുലിന്റെ പ്രസ്താവന. ‘വഞ്ചനയില്‍ നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു. ജമ്മു കശ്മീര്‍ മാറ്റത്തിന്റെ കൊടുമുടിയിലാണെന്ന് പറഞ്ഞ ഖാര്‍ഗെ, തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് നല്ല മാറ്റം ഉറപ്പാക്കാന്‍ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ 26 നിയമസഭ മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 25ലക്ഷത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കും. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെ 26 സീറ്റുകളിലേക്ക് മത്സരിക്കുന്ന 239 സ്ഥാനാര്‍ത്ഥികളുടെ വിധി ഇവര്‍ നിര്‍ണയിക്കും.

Advertisement
inner ad

ജമ്മു കശ്മീരിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. വന്‍തോതില്‍ വന്ന് നിങ്ങളുടെ അവകാശങ്ങള്‍ക്കും സമൃദ്ധിക്കും ഇന്‍ഡ്യക്കും വേണ്ടി വോട്ട് ചെയ്യുക -എക്സില്‍ ഹിന്ദിയിലെ പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്തതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ നിങ്ങളെ അപമാനിക്കുകയും ഭരണഘടനാ അവകാശങ്ങള്‍ ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്‍ഡ്യ’ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്നും ജമ്മു കശ്മീരിനെ അഭിവൃദ്ധിയുടെ പാതയില്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളോട് അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് വന്‍തോതില്‍ രംഗത്തിറങ്ങാന്‍ ഉദ്ബോധിപ്പിക്കുകയാണെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ ഖാര്‍ഗെ പറഞ്ഞു. ഇ.വി.എമ്മിലെ വോട്ടിങ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ ഒരു പതിറ്റാണ്ട് എങ്ങനെ ‘വഞ്ചന’യിലുടെ നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുക. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടു.

Advertisement
inner ad

തൊഴിലില്ലായ്മയും അഴിമതിയും ഭൂമിയുടെ മേലുള്ള അവകാശ പ്രശ്‌നങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓര്‍മപ്പെടുത്തി. നല്ല മാറ്റത്തിനായുള്ള വോട്ട് ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുമെന്നും അനിയന്ത്രിതമായ ക്ഷേമം ഉറപ്പുനല്‍കുമെന്നും ഖാര്‍ഗെ പറഞ്ഞു. മികച്ച ഭാവിക്കായി കാത്തിരിക്കുന്ന വോട്ടര്‍മാരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘കഴിഞ്ഞ 10 വര്‍ഷമായി ഈ അവകാശം നിങ്ങളില്‍നിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. വൈദ്യുതി, വെള്ളം, റോഡ്, തൊഴില്‍, വരുമാനം, ബിസിനസ്സ്, ഭൂമി, വനം തുടങ്ങിയ വിഷയങ്ങളില്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം എടുത്തുകളഞ്ഞുവെന്നും അവര്‍ എക്സില്‍ പോസ്റ്റില്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured

ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു

Advertisement
inner ad

തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

Advertisement
inner ad
Continue Reading

Featured

ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

Published

on

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.

ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശ‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad

കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്ക‌രണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured