Thiruvananthapuram
ഇഖ്ബാലിൽ 22 ൽ 20 സീറ്റും നേടി കെ.എസ്.യു

Featured
റേസിങ് ബൈക്ക് അപകടം; ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

തിരുവനന്തപുരം: രാവിലെ റേസിങ് ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു. വൈകുന്നേരം ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. കോവളം ബൈപ്പാസിൽ, വാഴമുട്ടത്ത് ഉണ്ടായ അപകടത്തിലാണ് കാൽനടയാത്രക്കാരിയായ
വീട്ടമ്മയ്ക്ക് പിന്നാലെ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചത്.
അപകടത്തെ തുടർന്ന് തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്( 25) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നൂ. ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.
വാഴമുട്ടം സ്വദേശി സന്ധ്യ (55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
അപകടം നടന്ന റോഡില്‍ ആഡംബര ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.
Kerala
രാവിലെ റേസിങ് ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു; വൈകുന്നേരം ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു

തിരുവനന്തപുരം: രാവിലെ റേസിങ് ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു. വൈകുന്നേരം ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. കോവളം ബൈപ്പാസിൽ, വാഴമുട്ടത്ത് ഉണ്ടായ അപകടത്തിലാണ് കാൽനടയാത്രക്കാരിയായ
വീട്ടമ്മയ്ക്ക് പിന്നാലെ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചത്.
അപകടത്തെ തുടർന്ന്
തിരുവനന്തപുരം പൊട്ടക്കുഴി സ്വദേശി അരവിന്ദ്( 25) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നൂ.
ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.
വാഴമുട്ടം സ്വദേശി സന്ധ്യ (55)യാണ് രാവിലെ ബൈക്കിടിച്ച് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സന്ധ്യ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
അപകടം നടന്ന റോഡില്‍ ആഡംബര ബൈക്കുകളുമായി റേസിങ് പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ചകളില്‍ ഇവിടെയെത്തി യുവാക്കള്‍ ബൈക്ക് റേസിങ് നടത്താറുണ്ടെന്നും ഇത്തരത്തില്‍ അമിതവേഗത്തില്‍ സഞ്ചരിച്ച ബൈക്കാണ് അപകടമുണ്ടാക്കിയതെന്നും നാട്ടുകാര്‍ പറയുന്നു.
Featured
ചിന്തയുടെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതിപ്രവാഹം; ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകൾ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി പ്രവാഹം.
ചിന്തയുടെ ഡോക്ടറേറ്റ് റദ്ദ് ചെയ്യണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ.
ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചെന്നാണ് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ തീസിസിൽ പകർത്തി എന്നാണ് ഉയർന്നിരിക്കുന്ന പുതിയ പരാതി.
ചിന്ത ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ , കേരളാ വിസിക്ക് പരാതി നൽകി.
ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു.
കവിതാ സമാഹാരമായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചാണ് പ്രബന്ധത്തിലെഴുതിയത്. ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ
വാഴക്കുല എന്ന കവിതയിൽ വ്യക്തമാണ്.
“മലയപ്പുലയനാ മാടത്തിൻമുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു” എന്നു തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണു് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തുകയും കോപ്പിയടിക്കുകയും ചെയ്ത പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു.
ചിന്തയുടെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.
ചരിത്രത്തെ അമർച്ചിത്രകഥകളാക്കുന്ന മൂല്യച്യുതിയുടെ കാലത്ത് വായിൽ തോന്നുന്ന കോതപ്പാട്ടുകൾക്കും വാരിക്കോരി ഡോക്ടറേറ്റ് നൽകുകയാണ് ഈ ഇരുണ്ട കാലം.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login