Technology
ആപ്പ്, പകരം വെക്കാനാളുണ്ട്

59 ചൈനീസ് ആപ്പുകൾക്കാണ് ലോക്ക് വീണത്. ഇവയെല്ലാം വ്യാപകമായി പ്രചാരത്തിലുള്ളതാണ്. എന്നാൽ ദേശീയ സുരക്ഷ ലംഘനം, പൗരന്‍മാരുടെ സ്വകാര്യത ലംഘനം തുടങ്ങിയവ ചൂണ്ടിക്കാട്ടി സുരക്ഷിതമല്ല എന്ന കാരണത്താൽ ‘കടക്കൂ പുറത്ത്’ എന്ന സൈൻ ബോർഡ് സർക്കാർ സ്ഥാപിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പുകള്‍ക്ക് പകരമുള്ള ആപ്ലിക്കേഷനുകളുടെ അന്വേഷണത്തിലാണ് മിക്കവരും.നയപരമായി പറഞ്ഞാൽ തദ്ദേശീയ സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും ആഗോള വിപണിയില്‍ അവസരങ്ങളിലേക്ക് ഉയരുമെന്നത് ഉറപ്പാണ്.ചൈനീസ് ആപ്പുകള്‍ക്ക് പകരമായി പ്രയോജനപ്പെടുത്താവുന്ന ചില ആപ്ലിക്കേഷനുകൾ നമുക്ക് നോക്കാം.
ടിക്‌ടോക്, ഹലോ,ലൈക്കി – മിത്രോൺ, ഷെയർചാറ്റ്, ചിങ്കാരി,ബോലോ ഇന്ത്യ,റോപോസോ, ഡബ്‍സ്‍മാഷ്, പെരിസ്കോപ്പ്
ക്ലബ് ഫാക്‌ടറി, ഷീൻ – മിന്ത്ര,ആമസോൺ,ഫ്ളിപ്കാർട്,സ്‌നാപ്ഡീൽ,ടാറ്റാക്ലിക്
ഷെയർഇറ്റ്, എക്സെൻഡർ – ജിയോ സ്വിച്ച്, ഗൂഗിൾ ഫയൽസ്, ഡ്രോപ്‌ബോക്‌സ്, ഷെയർ ഓൾ, സ്മാർട് ഷെയർ
ഡബ്ള്യൂ പി എസ് ഓഫീസ് – ഗൂഗിൾ ഡ്രൈവ്
യൂ സി ബ്രൗസർ – ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്‌ജ്, ഒപേറ, ജിയോ ബ്രൗസർ, ഭാരത് ബ്രൗസർ
ക്യാം സ്‌കാനർ – അഡോബി സ്‌കാൻ, മൈക്രോസോഫ്റ്റ് ഓഫീസ് ലെൻസ്, സ്കാൻബോട്ട്, ഫോട്ടോ സ്‌കാൻ,കാഗസ് സ്‌കാനർ
ബ്യുട്ടി പ്ലസ്, ബ്യുട്ടി ക്യാം, ക്യാൻഡി – അഡോബി ലൈറ്റ് റൂം, പിക്‌സ്ആർട്ട്, സ്‌നാപ്‌സീഡ്
യൂ ഡിക്ഷണറി – ഓക്സ്ഫോർഡ് ഡിക്ഷണറി,ഇംഗ്ലീഷ് ഡിക്ഷണറി,ഡിക്ഷണറി.കോം
പാരലൽ സ്‌പെയ്‌സ് – ക്ളോൺ ആപ്പ്, ആപ്പ് ക്ളോണർ
ബൈഡു ട്രാൻസ്ലേറ്റ് – ഗൂഗിൾ ട്രാൻസ്ലേറ്റ്, ഹൈ ട്രാൻസ്ലേറ്റ്
ബൈഡു മാപ് – ഗൂഗിൾ മാപ്, ആപ്പിൾ മാപ്
ന്യൂസ് ഡോഗ്,യുസി ന്യൂസ്,ക്യൂക്യൂ ന്യൂസ് ഫീഡ് – ഗൂഗിൾ ന്യൂസ്, ആപ്പിൾ ന്യൂസ്, ഇൻഷോർട്സ്, ഡെയിലിഹണ്ട്
വിചാറ്റ് – ഹൈക്ക് മെസഞ്ചർ
ക്യൂക്യൂ മ്യൂസിക് – ജിയോസാവൻ, ഗാനാ
ഹാഗോ പ്ലേ – ഹലോ പ്ലേ
ക്യൂക്യൂ പ്ലെയർ – സിഎൻ എക്സ് പ്ലെയർ
വിമീറ്റ് – ക്വാക്ക് ക്വാക്ക്
ഡിയു പ്രൈവസി – ആപ്പ്ലോക്ക്
Global
കൂട്ടപ്പിരിച്ചു വിടലുമായി ടെക് ഭീമന്മാർ : 18,000 ജീവനക്കാരെ പിരിച്ചു വിടാൻ ആമസോണ്‍

വാഷിങ്ടൺ : കൂട്ടപ്പിരിച്ചുവിടൽ നടത്തി വാർത്തകളിൽ ഇടം പിടിച്ച് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്നാണ് ആമസോൺ കടുത്ത നടപടിയിലേക്ക് കടന്നത്. 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്.
പിരിച്ചുവിടാനിരിക്കുന്ന ജീവനക്കാര്‍ക്ക് ജനുവരി 18 മുതല്‍ നിര്‍ദേശം നല്‍കുമെന്ന് ആമസോൺ മേധാവി പറഞ്ഞു. കമ്പനിയുടെ കോര്‍പറേറ്റ് ജീവനക്കാരില്‍ 6 ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. കമ്പനിയ്ക്ക് 300,000 ഓളം കോര്‍പറേറ്റ് ജീവനക്കാരാണുള്ളത്.
Delhi
തമ്മിലടിച്ച് ട്വിറ്ററും ആപ്പിളും

ന്യൂഡൽഹി : പരസ്പരം തമ്മിലടിച്ച് ട്വിറ്ററും ആപ്പിളും. ആപ്പിളിന്റെ ആപ്ലിക്കേഷൻസ്റ്റോറായ ഐസ്റ്റോറിൽ നിന്ന് സമൂഹമാധ്യമമായ ട്വിറ്ററിനെ ബ്ലോക്ക് ചെയ്തതിനാണ് ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്ക് ആപ്പിളുമായി ഇടഞ്ഞത്. കാരണം വ്യക്തമാക്കാതെ ട്വിറ്ററിനെ ബ്ലോക്ക് ചെയ്തതും ട്വിറ്ററിൽ പരസ്യം നൽകുന്നത് ആപ്പിൾ അവസാനിപ്പിച്ചതുമാണ് മസ്കിനെ ചൊടിപ്പിച്ചത്.
Featured
ചരിത്രമെഴുതി ഇന്ത്യ : വിക്രം എസ് കുതിച്ചുയർന്നു

ശ്രീഹരിക്കോട്ട : ചരിത്രമെഴുതി ഇസ്രോ. മൂന്ന് ഉപഗ്രഹങ്ങളുമായി സ്വകാര്യമേഖലയിൽ നിർമ്മിച്ച ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നു. സ്കൈറൂട്ട് എന്ന സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത വിക്രം എസ് എന്ന കുഞ്ഞൻ റോക്കറ്റാണ് പുതു ചരിത്രത്തിന് വഴിയൊരുക്കിയത്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured2 weeks ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured2 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured3 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi3 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login