ബഹ്‌റിനില്‍ കനത്ത ചൂട്; ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍
ബഹ്‌റിന്‍:ബഹ്‌റിനില്‍ അത്യുഷ്ണം മൂലം പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതകാലം. ജൂണ്‍ ആദ്യത്തില്‍ തന്നെ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 50 ഡിഗ്രിവരെ എത്തിയതോടുകൂടി വരും ദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും.നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ ഏറെയും അവശരാണ്. അതുകൊണ്ടുതന്നെ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് പകല്‍ കനത്ത ചൂടില്‍ ജോലി ഇളവ് അനുവദിച്ചിട്ടുണ്ട്. നിര്‍മാണ സാമഗ്രികളുടെ കുറവുമൂലം പ്രതിസന്ധി നേരിടുന്ന വന്‍ പദ്ധതികള്‍ക്ക് മണിക്കൂറുകളോളം തൊഴില്‍ മുടങ്ങുന്നത് ഈ മേഖലയില്‍ വന്‍ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് തൊഴിലുടമകള്‍ പറയുന്നു.
കുടിവെള്ളം,തൊഴിലാളികളുടെ സുരക്ഷ എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് തൊഴിലുടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതസാധ്യത കൂടുതലുള്ള സമയങ്ങളില്‍ ജോലിചെയ്യുന്നതും കാല്‍നടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.സൂര്യാഘാത കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സല്‍മാനിയ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പ്രധാന ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്.



del.icio.us
Digg