Home | പ്രവാസിലോകം | സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മലയാളി സംഗമം അവസാനിച്ചു

സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മലയാളി സംഗമം അവസാനിച്ചു

Font size: Decrease font Enlarge font
image

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓര്‍ക്കിഡ്‌ കണ്‍ട്രി ക്ലബില്‍ മൂന്നുദിവസങ്ങളിലായി നടന്ന രാജ്യാന്തര മലയാളി സംഗമം അവസാനിച്ചു. ആദ്യ ദിവസം സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്‌ യോ കോണ്‍ഫറന്‍സ്‌ ഉത്ഘാടനം ചെയ്തു. തുടന്ന്‌ നടന്ന ബിസിനസ്‌ ഫോറം സമ്മേളനം പത്മശ്രീ ഭരത്‌ മമ്മൂട്ടി ഉത്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സല്‍ക്കാരത്തില്‍ സിംഗപ്പൂര്‍ പ്രസിഡന്റ്‌ എസ്‌.ആര്‍. നാഥന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സുന്ദരമായ സായാഹ്നത്തില്‍ സിനിമാതാരം ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തങ്ങള്‍ സത്കാരത്തിന്‌ മാറ്റുകൂട്ടി. ആരോഗ്യം, സ്ത്രീ വിദ്യാഭ്യാസം, സാമൂഹ്യപരിവര്‍ത്തനം, ബിസിനസ്‌ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെമിനാറുകളും ചര്‍ച്ചകളും നടന്നു. കേരളാ വനംവകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം, പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍, വിവിധ രംഗങ്ങളിലെ പ്രശസ്തര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. രണ്ടാം ദിവസം ഉച്ചയ്ക്ക്‌ നടന്ന ഓണസദ്യയും, വൈകുന്നേരം അരങ്ങേറിയ പ്രശസ്ത ഗായിക ഉഷാ ഉതുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിപാടികളും ശ്രദ്ധേയമായി.
  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0