ദുബായ് പ്രിയദര്‍ശിനിക്ക് പുതിയ ഭാരവാഹികള്‍
കൊച്ചി: കലാ-സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനിയുടെ വാര്‍ഷിക ജനറല്‍ ബോഡി കരാമയിലെ കറാച്ചി ദര്‍ബാര്‍ റെസ്റ്റോറണ്ടില്‍ വച്ച് പ്രസിഡന്റ് ഇസ്മായില്‍ പുനത്തിലിന്റെ അധ്യക്ഷതയില്‍ ചേരുകയും 2008-09 ലേക്കുള്ള പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. എന്‍.പി രാമചന്ദ്രന്‍ (പ്രസിഡന്റ്), ഷാനവാസ് ഇളമന, വിജയകുമാര്‍ പിള്ളി (വൈസ്. പ്രസിഡന്റ്), സി.പി പത്മനാഭന്‍ (ജന. സെക്രട്ടറി), കെ.വി വിവേക് (ഖജാന്‍ജി), സുധാകരന്‍, ഹംസ തിരുവത്ര (സെക്രട്ടറിമാര്‍), ടി.പി അഷറഫ് (മിഡീയ സെക്രട്ടറി), പവി കാഞ്ഞങ്ങാട് (കലാ വിഭാഗം), ഇസ്മയില്‍ കാപ്പാട് (ലിറ്റററി), തോമസ് വര്‍ക്കി (സ്പോര്‍ട്സ്), കെ.പി മൊയ്തീന്‍ കുട്ടി (ഓഡിറ്റര്‍).ഇസ്മയില്‍ പുനത്തില്‍, പവിത്രന്‍, സി. മോഹന്‍ദാസ്, കെ.എം മൊയ്തീന്‍ കുട്ടി, ബാബു പീതാംബരന്‍, ഡി.ആര്‍ പ്രശാന്ത്, അഡ്വ. വി.സി അഷ്‌റഫ്, കെ. ബിനീഷ്, യു.യു രവീന്ദ്രന്‍ എന്നിവരടങ്ങിയ 21 അംഗ നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുത്തു.



del.icio.us
Digg