സാമ്പത്തിക ബാധ്യത; യുഎഇയില്‍ ആത്മഹത്യ പെരുകുന്നു
ചെന്നൈ:ഗള്‍ഫ് ജീവിതം സ്വപ്നം കണ്ട് സാമ്പത്തിക ബാധ്യതയാല്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ട്.ഈ വര്‍ഷം ആദ്യ പാതി പിന്നിട്ടപ്പോള്‍ യു.എ.ഇയില്‍ മാത്രം ആത്മഹത്യ ചെയ്തവര്‍ 79ആണെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ മനിഷ് കുമാര്‍ സിന്‍ഹ വ്യക്തമാക്കി.ഇവരില്‍ ഏറിയപങ്കും മലയാളികളാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണിത്. ഇവരില്‍ 23 പേര്‍ തമിഴ്‌നാട് ദേശികളും ബാക്കിയുള്ളവര്‍ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. 2007ല്‍ യു.എ.ഇയില്‍ 118 പേരാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. തൊട്ടുമുന്‍വര്‍ഷം ഇത് 109 ആയിരുന്നു.
ഓരോ വര്‍ഷവും ആത്മഹത്യാ നിരക്കില്‍വലിയ വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. 2003മുതലാണ് ഗള്‍ഫ് സ്വപ്നത്തില്‍പ്പെട്ട് പീഡിതരായി ആത്മഹത്യചെയ്യുന്നവരുടെ സംഖ്യ വര്‍ദ്ധിയ്ക്കാന്‍ തുടങ്ങിയത്.2003ല്‍ അത് 40ആയിരുന്നുവെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനയായ പ്രവാസി ബന്ധു വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ കെ.വി ഷംസുദ്ദീന്‍ പറയുന്നു.സാധാരണഗതിയില്‍ ഗള്‍ഫില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരന്‍ പല തരത്തില്‍ കടക്കാരനായിരിയ്ക്കും. ഗള്‍ഫിലെത്താനായും വിസ,വിമാനയാത്രാക്കൂലി ഇനങ്ങളിലായി വീണ്ടും പെരുകുന്ന കടം അവര്‍ക്കൊപ്പമുണ്ടാകും.ഇതവരെ കടുത്ത സമ്മര്‍ദ്ദങ്ങളിലേയ്ക്കെത്തിയ്ക്കുന്നു. ഒടുവില്‍ വിഷാദരോഗത്തിനടിപ്പെട്ട് ആത്മഹത്യയിലേയ്ക്കും-ഷംസുദ്ദീന്‍ പറയുന്നു.



del.icio.us
Digg