യുഎഇ ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നു
ദുബായ്: ടൂറിസം പരിപോഷിപ്പിയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയുന്നതരത്തില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നു.ഇത് സംബന്ധിച്ച നിയമങ്ങള്‍ അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും.ദുബായ് നാച്യുറലൈസേഷണ്‍ ആന്റ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മേറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 79 രാജ്യക്കാര്‍ക്ക് വിനോദ സഞ്ചാരികളായി യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല.
വിസിറ്റ് വിസയിലാണ് ഈ രാജ്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് പുതിയ ഉണര്‍വ്വ് ലഭിയ്ക്കുമെന്ന് മുഹമ്മദ് അഹമ്മദ് അല്‍ മേറി പത്രസമ്മേളനത്തില്‍ പറഞ്ഞു.പുതിയ നിയമങ്ങള്‍ അനുസരിച്ച് ടൂറിസ്റ്റ് വിസക്ക് 1000ദിര്‍ഹം ഡിപ്പോസിറ്റായി കെട്ടിവക്കണം.ട്രാവല്‍ ഏജസികള്‍ക്ക് ഇനി മുതല്‍ വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് അല്‍ മേറി പറഞ്ഞു. ഇറാന്‍,ഒമാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ പോയി വിസിറ്റ് വിസ മാറിയെടുക്കാന്‍ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യങ്ങളില്‍ മടങ്ങി പോയി മാത്രമേ ഇനി മുതല്‍ വിസിറ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ കഴിയൂ.



del.icio.us
Digg