ലഹള: അബുദാബിയില്‍ മൂവായിരത്തോളം പേര്‍ തടവില്‍
ചെന്നൈ:യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ലഹളയുണ്ടാക്കിയ 3000ത്തോളം ഇന്ത്യന്‍ തൊഴിലാളികളെ തടവില്‍ പാര്‍പ്പിച്ചു.അതിര്‍ത്തിക്കടുത്തുള്ള രഹസ്യ സങ്കേതത്തിലാണ് തടവിലാക്കിയത്.കേരളം,പഞ്ചാബ്,രാജസ്ഥാന്‍,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ള തൊഴിലാളികളാണ് തടവിലായത്.ശമ്പളം ലഭിക്കാത്തതിലും മോശം തൊഴില്‍ സൗകര്യങ്ങളും മൂലമാണ് തൊഴിലാളികള്‍ കഹലമുണ്ടാക്കിയത്.അബുദാബി ആര്‍മിയുടെ നിര്‍ദ്ദേശപ്രകാരം പൊലിസാണ് കലഹമുണ്ടാക്കിയവരെ അറസ്റ്റു ചെയ്തത്. ആദ്യമായാണ് അബുദാബി ആര്‍മി ഇന്ത്യന്‍ തൊഴിലാളികളെ തടവിലാക്കുന്നത്.
ഇന്ത്യന്‍ തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. മറ്റു രാജ്യങ്ങളിലെ തൊഴിലാളികളാണ് കലാപമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഇതു സംബന്ധിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യു.എ.ഇ അധികൃതരുമായി ബന്ധപ്പെട്ടു വരുകയാണ്.ഭക്ഷണം മേശമെന്ന് പറഞ്ഞ് തൊഴിലാളികള്‍ ക്യാമ്പില്‍ ബഹമുണ്ടാക്കിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.മെയില്‍ യു.എ.ഇ സന്ദര്‍ശിച്ച കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.



del.icio.us
Digg