ബിന്‍ ഉംറാനില്‍ കടഉടമയെ അടിച്ച് വീഴ്ത്തി മോഷണം
ദോഹ: ബിന്‍ ഉംറാനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണത്തിന് ശേഷം കടഉടമയെ അടിച്ച് വീഴ്ത്തി സംഘം രക്ഷപ്പെട്ടു.തൃശൂര്‍ എടമുട്ടം സ്വദേശി അബ്ദുല്ല വി കെ യുടെ അലി അല്‍കുവാരി സൂപ്പര്‍മാര്‍ക്കറ്റിലാണ് വെള്ളിയാഴ്ച നട്ടുച്ചക്ക് കവര്‍ച്ച നടന്നത്.പണവും ടെലഫോണ്‍കാര്‍ഡുകളും അടക്കം 5,000റിയാലിന്റെ സാധനങ്ങളാണ് മോഷണം പോയത്.ജുമുഅ നമസ്കാരത്തിന് കട അടച്ചു പോയ അബ്ദുല്ല നമസ്കാരശേഷം തിരിച്ചെത്തിയപ്പോള്‍ അകത്തുണ്ടായിരുന്ന മൂന്ന് മോഷ്ടാക്കള്‍ അബ്ദുള്ളയെ അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.ഇതിനിടയില്‍ ഇതിലോരാളുടെ മൊബെയില്‍ ഫോണും ചില സാധനങ്ങളും വീണുപോയിരുന്നു.
ജുമുഅ സമയത്ത് ആളില്ലാത്ത തക്കം നോക്കി കടയുടെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.1500റിയാലും 3,000റിയാലിന്റെ ടെലഫോണ്‍ കാര്‍ഡുകളുമാണ് മോഷണം പോയതെന്ന് അബ്ദുല്ല പറഞ്ഞു.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഈ ഭാഗത്തു തന്നെ ഒരു ഖത്തറിയുടെ ഇലക്ട്രിക് സാധനങ്ങള്‍ വില്‍ക്കുന്ന കട വെള്ളിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചിരുന്നു.പക്ഷേ പണം മാറ്റി വച്ചിരുന്നതിനാല്‍ ഒന്നു നഷ്ടപ്പെട്ടില്ല.രാവിലെ കട തുറക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.ഈ പ്രദേശത്ത് കടകള്‍ കേന്ദ്രൂകരിച്ച് മോഷണം പെരുകുന്നതായി കടഉടമകള്‍ അറിയിച്ചു. പല കടകളും രാത്രി മുഴുവന്‍ ലൈറ്റുകളും അണക്കാതെയാണ് പൂട്ടുന്നത്.പണം അപ്പപ്പോള്‍ മാറ്റുകയും ചെയ്യുന്നതായി ഈ ഭാഗത്തെ കടക്കാര്‍ പറയുന്നു.



del.icio.us
Digg