Home | പ്രവാസിലോകം | ശിരോവസ്ത്രം ധരിച്ചതിന്‌ പിരിച്ച്‌ വിട്ട നഴ്സിനെ തിരിച്ചെടുക്കാന്‍ കോടതി

ശിരോവസ്ത്രം ധരിച്ചതിന്‌ പിരിച്ച്‌ വിട്ട നഴ്സിനെ തിരിച്ചെടുക്കാന്‍ കോടതി

Font size: Decrease font Enlarge font
image

കൊളോണ്‍:ശിരോവസ്ത്രം ധരിച്ചു ജോലിക്കെത്തിയതിന്റെ പേരില്‍ പിരിച്ചു വിടപ്പെട്ട മുസ്ലീം നഴ്സിനെ തിരിച്ചെടുക്കണമെന്ന്‌ ജര്‍മന്‍ ലേബര്‍ കോടതി വിധിച്ചു.ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈലിഗന്‍ ഗൈസ്റ്റ്‌ എന്ന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിനാണ്‌ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായത്‌.ഇത്തരത്തിലൊരു സംഭവം ജര്‍മനിയില്‍ ആദ്യമാണ്‌. കഴിഞ്ഞ 13 വര്‍ഷമായി ഇവര്‍ ഈ ആശുപത്രിയിലെ നഴ്സാണ്‌. ഇവര്‍ നീണ്ട നാളത്തെ ലീവിന്‌ ശേഷം തിരിച്ചെത്തിയത്‌ ശിരോവസ്ത്രം ധരിച്ചിട്ടാണ്‌.ഇവര്‍ മുന്‍പ്‌ ശിരോവസ്ത്രം ധരിയ്ക്കാറില്ലായിരുന്നു. ഇതാണ്‌ പ്രശ്നം വഷളാക്കിയത്‌.

അവധിയില്‍ പ്രവേശിച്ച നാള്‍ മുതല്‍ ഇസ്ലാം മതത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുകയും ശിരോവസ്ത്രം നിത്യവും ധരിക്കണമെന്ന്‌ ആഗ്രഹിക്കുകയും ചെയ്തുവെന്നാണ്‌ ഇവര്‍ പറയുന്നത്‌.ഇതിന്റെ പേരില്‍ ജോലിയില്‍ നിന്ന്‌ പിരിച്ചുവിടപ്പെട്ടത്‌ അന്യായമാണന്നു തോന്നിയതിന്റെ പേരിലാണ്‌ നഴ്സ്‌ കൊളോണിലെ തൊഴില്‍ കോടതിയെ സമീപിച്ചത്‌.കോടതി നഴ്സിന്‌ അനുകൂലവിധി പുറപ്പെടുവിക്കുകയായിരുന്നു. പക്ഷെ, മാനസികമായി മേലധികാരികളില്‍ നിന്ന്‌ അകല്‍ച്ച ഉണ്ടായ സ്ഥിതിയ്ക്ക്‌ പഴയ സ്ഥാപനത്തില്‍ ജോലി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്‌ നേഴ്സിന്റെ ഇപ്പോഴത്തെ നിലപാട്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0