വേനല്‍ചൂടില്‍ ഗള്‍ഫില്‍ വാഹനാപകടം പെരുകുന്നു
അബുദാബി: ഗള്‍ഫില്‍ ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വാഹനാപകടങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളാണ് ഏറെയും. കാലാവധി കഴിഞ്ഞ ടയര്‍ ഉപയോഗിയ്ക്കുന്നതാണ് ഇതിന് ഒരു പരിധി വരെ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓടുന്ന വാഹനത്തില്‍ നിന്നും ടയര്‍ ഊരിത്തെറിയ്ക്കുന്ന അപകടവും ഉണ്ട്.കഴിഞ്ഞ ദിവസം അബുദാബിയിലെ മുസഫ താരിഫ് ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചത് മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയായി.120കിലോമീറ്റര്‍ വേഗതയില്‍ പോകുകയായിരുന്ന വാഹനത്തിന്റെ ടയറാണ് ഊരിത്തെറിച്ചത്.ടയര്‍ പോകുന്നത് കണ്ട് മറ്റ് വാഹനങ്ങള്‍ ശ്രദ്ധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
Rate this article



del.icio.us
Digg