Home | പ്രവാസിലോകം | ഐ.സി.സി സമ്മര്‍ ക്യാമ്പ്‌ സംഘടിപ്പിയ്ക്കുന്നു

ഐ.സി.സി സമ്മര്‍ ക്യാമ്പ്‌ സംഘടിപ്പിയ്ക്കുന്നു

Font size: Decrease font Enlarge font
image

ദോഹ:ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നാലാമത്‌ സമ്മര്‍ ക്യാംപിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഐ.സി.സി അറിയിച്ചു.വ്യത്യസ്ഥവും വിപുലവുമായ പരിപാടികളാണ്‌ ഈ വര്‍ഷത്തെ വേനല്‍ക്കാല ക്യാംപിനായി ഐ സി സി ഒരുക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്ഞാനവും വിനോദവും പകരുന്ന ക്യാമ്പ്‌ ഡിപിഎസ്‌-മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ ജൂലൈ 6 മുതല്‍ ആഗസ്റ്റ്‌ 14 വരെയാണ്‌. ദോഹയിലെ ഇന്ത്യന്‍ സ്കൂളുകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടാണ്‌ ഇത്തവണ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌. വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഈ രംഗത്തെ വിദഗ്ദര്‍ തയ്യാറാക്കിയ പരിപാടികളായിരിയ്ക്കും ക്യാംപിലുണ്ടാവുക.

രാവിലെ 9 മുതല്‍ ഉച്ചക്ക്‌ 12.30 വരെയായിരിക്കും ക്യാമ്പ്‌. സംഗീതം, നൃത്തം, കല, കരകൗശലം തുടങ്ങിയ വ്യത്യസ്ത മേഖലകളെ ആധാരമാക്കിയുള്ള പരിപാടികളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, സെമിനാറുകള്‍, സ്കില്‍സ്‌ ആന്റ്‌ ടാലന്റ്‌ ഷോകള്‍, കായിക പരിശീലനം എന്നിവയും വേനല്‍ക്കാല ക്യാംപില്‍ ഉള്‍പെടുന്നു.വാട്ടര്‍ സ്പോര്‍ട്സ്‌,ഇന്‍ഡോര്‍ ഔട്ഡോര്‍ ഗെയിമുകള്‍, നീന്തല്‍ പരിശീലനം എന്നിവയോടൊപ്പം ആരോഗ്യം, സുരക്ഷ, പരിസ്ഥിതിയെന്നിവയെ സംബന്ധിച്ച ശിലല്‍പ്പശാലയും ക്യാംപിലുണ്ടാകും.ആകര്‍ഷകമായ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിയ ക്യാമ്പ്ഫയറും ഇതിന്റെ ഭാഗമാണ്‌.സമ്മര്‍ ക്യാംപിന്‌ കുറഞ്ഞ തോതിലുള്ള ഫീസ്‌ ഈടാക്കും.

വാഹന സൗകര്യം ആവശ്യമുള്ളവര്‍ക്ക്‌ അധിക തുക ഈടാക്കി അത്‌ ഐ.സി.സി നല്‍കും. ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷയും ഫീസും സഹിതം ജൂണ്‍ 29 ന്‌ രാത്രി 8 മണിക്കു മുമ്പായി ഹിലാലിലെ ഐ.സി.സി ഓഫീസില്‍ ലഭിക്കേണ്ടതാണ്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 4674845 / 4674891 എന്നീ നമ്പറുകളിലോ ക്യാമ്പ്‌ കോര്‍ഡിനേറ്ററെ 5836259 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്‌.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0