ദോഹയില്‍ പൊള്ളലേറ്റ് അഞ്ച് പേര്‍ മരിച്ചു
ദോഹ:മുശൈറിബ് പ്രദേശത്ത് വീടിന് തീപിടിച്ച് അഞ്ചു പേര്‍ വെന്ത് മരിച്ചു.രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ ജനാലയിലൂടെ ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു.ശ്രീലങ്കക്കാരാണ് മരിച്ചത്.ഇവരുടെ മരണം സ്ഥിരീകരിച്ചതായി ദോഹയിലെ ശ്രീലങ്കന്‍ എംബസിയിലെ ലേബര്‍ ഓഫീസര്‍ ക്രിശാന്ത ഹെരാത് അറിയിച്ചു. പൊള്ളലേറ്റവരെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അടിയന്തര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. തൃഷിത ആനന്ദ, അഭയ് വിക്രമ, റോഷന്‍ തൃഷിത കുമാര, നിമല്‍, അമില മധുസങ്ക, നളിന്ത കുമാര എന്നിവരാണ് മരിച്ചത്.
ഇവര്‍ താമസിയ്ക്കുന്ന വീട്ടിലെ മറ്റു മൂന്നു മുറികളും തീ പിടിച്ചിട്ടില്ല.ഈ വാടക വീട്ടില്‍ 25 ശ്രീലങ്കക്കാരാണ് താമസിക്കുന്നത്.ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ലേബര്‍ ഓഫീസര്‍ പറഞ്ഞു.മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് എംബസി അറിയിച്ചു.



del.icio.us
Digg