Home | പ്രവാസിലോകം | മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മം ജൂലൈ അഞ്ചിന്‌

മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മം ജൂലൈ അഞ്ചിന്‌

Font size: Decrease font Enlarge font
image

ചിക്കാഗോ: അമേരിക്കയും കാനഡയും ഉള്‍പ്പെടുന്ന ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ പുതുതായി നിര്‍മ്മിച്ച മാര്‍ത്തോമാ ശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശാ കര്‍മ്മവും തോമാശ്ലീഹായുടെ ദുഖ്‌റാന തിരുനാളും ജൂലൈ അഞ്ചിന്‌ നടത്തുന്നു.സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ വര്‍ക്കി വിതയത്തില്‍ പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം നിര്‍വ്വഹിയ്ക്കും.മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രഥമ ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. കേരളത്തില്‍ നിന്നുള്ള നിരവധി സന്യാസീ സന്യാസിനികളും പങ്കെടുക്കുമെന്ന്‌ കത്തീഡ്രല്‍ വികാരി ഫാദര്‍ ആന്റണി ഇണ്ടത്തിലും ഫാജര്‍ ജോജി കണിയാമ്പടിയും അറിയിച്ചു.കുദാശാകര്‍മ്മത്തിന്റെ മുന്നോടിയായി ജൂണ്‍ 29 ന്‌ കൊടിയുയരും.

തുടര്‍ന്ന്‌ ആഘോഷകരമായ ദിവ്യബലി നടക്കും. ജൂണ്‍ 30 , ജൂലൈ ഒന്ന്‌, രണ്ട്‌ തിയതികളില്‍ രാവിലെ 8.30 ന്‌ വിശുദ്ധ കുര്‍ബ്ബാനയും തോമാശ്ലീഹായുടെ നൊവേനയും ഉണ്ടായിരിയ്ക്കും. ജൂലൈ മൂന്നിന്‌ ദുക്‌റാന തിരുനാള്‍ ദിവസം വൈകിട്ട്‌ ആറ്‌ മണിയ്ക്ക്‌ തപസു കുര്‍ബ്ബാനയും ലദീഞ്ഞും ഉണ്ടായിരിയ്ക്കും.തുടര്‍ന്ന്‌ മലബാര്‍ നൈറ്റ്‌ കലാപരിപാടി അരങ്ങേറും. ജൂലൈ നാലിന്‌ വൈകിട്ട്‌ 4.30 ന്‌ ആഘോഷകരമായ റാസ കുര്‍ബ്ബാനയും തുടര്‍ന്ന്‌ കലാപരിപാടികളും നടക്കും.

ജൂലൈ അഞ്ചിന്‌ ഉച്ചയ്ക്ക്‌ 1.30 ന്‌ ദേവ്വാലയ കൂദാശാ കര്‍മ്മത്തിന്‌ എത്തിച്ചേരുന്ന വിശിഷ്ട വ്യക്തികള്‍ക്ക്‌ സ്വീകരണം നല്‍കും.തുടര്‍ന്ന്‌ പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മവും ആഘോഷകരമായ വിശുദ്ധ കുര്‍ബ്ബാനയും നടക്കും.പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ആറിന്‌ രാവിലെ 10മണിയ്ക്ക്‌ പാട്ടു കുര്‍ബ്ബാനയും വൈകിട്ട്‌ നാല്‌ മണിയ്ക്ക്‌ പൊത്തിഫിക്കന്‍ കുര്‍ബ്ബാനയും നടക്കും. തുടര്‍ന്ന്‌ പ്രദക്ഷിണം , വെടിക്കെട്ട്‌, ഡിന്നര്‍, കലാപരിപാടികള്‍ എന്നിവ നടക്കും.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0