Home | പ്രവാസിലോകം | ഒമാന്‍ 3500 ഇന്ത്യക്കാരെ മടക്കിയയ്ക്കുന്നു

ഒമാന്‍ 3500 ഇന്ത്യക്കാരെ മടക്കിയയ്ക്കുന്നു

Font size: Decrease font Enlarge font
image

ദുബായ്‌:വിസ കാലാവധി കഴിഞ്ഞ 3500ഓളം ഇന്ത്യന്‍ തൊഴിലാളികളെ ഒമാന്‍ നാടു കടത്തും. നിയമവിരുദ്ധമായി 3,497 ഇന്ത്യന്‍ തൊഴിലാളികള്‍ ഒമാനില്‍ കഴിയുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.വിസയില്ലാതെ രാജ്യത്ത്‌ താമസിക്കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായി പരിശോധിക്കാതെ നടപടിയെടുക്കരുതെന്ന്‌ കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ എംബസി ഒമാന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്ന്‌ ഇത്തവണ രണ്ട്‌ ലിസ്റ്റുകളാണ്‌ ഒമാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്‌. അതില്‍ 5,541 പേര്‍ തൊഴില്‍ വിസയുള്ളവരാണ്‌. ബാക്കി വരുന്ന 2063 പേര്‍ സന്ദര്‍ശന വിസയുമായി കഴിയുന്നവരുമാണെന്ന്‌ ലിസ്റ്റില്‍ പറയുന്നു. ലിസ്റ്റിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക്‌ ഇന്ത്യന്‍ എംബസിയുമായും സര്‍ക്കാരുമായും ബന്ധപ്പെടാനുള്ള അവസരമൊരുക്കിയിരുന്നു.ഇത്തരത്തിലുള്ള തൊഴിലാളികളെ ജോലിചെയിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന്‌ ഒമാന്‍ അറിയിച്ചിട്ടുണ്ട്‌.തൊഴിലാളികളെ ഒമാനിലെത്തിക്കുന്ന ഇടനിലക്കാര്‍ ശരിയായ രീതിയിലല്ല അത്‌ ചെയ്യുന്നതെന്നും ഒമാന്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

  • email Email to a friend
  • print Print version
  • Plain text Plain text
Tags
No tags for this article
Rate this article
0