പ്രത്യേക സാമ്പത്തിക മേഖല അനിവാര്യമൊന്നുമല്ലെന്ന് സി.പി.ഐ വിലയിരുത്തുന്നു. ദേശീയതലത്തില്‍ നിലവിലുള്ള 'സെസി'ന് പകരം ഭേദഗതികളോടെ ഒരു 'കേരളാ സെസ്' കൊണ്ടുവരണമെന്നാണ് വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിയുടെ ഉള്ളിലിരുപ്പ്. ഭരണമുന്നണിയെ നയിക്കുന്ന സി.പി.എമ്മില്‍ തന്നെ സെസിനെക്കുറിച്ച് പരസ്പര
ഹിന്ദു വര്‍ഗ്ഗീയത ഭീകര താണ്ഡവമാടിയ ഒറീസയിലെ കണ്ഡമാല്‍ പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ സന്ദര്‍ശിച്ചു. സമാധാനജീവിതം പുനസ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഈ സാഹചര്യത്തില്‍ ആരെയും പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.അക്രമകാരികളെ ...
സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെല്ലാം വെബ്സൈറ്റ് തയ്യാറാക്കുന്നുപോലും. വലിയ കാര്യമായിപ്പോയി. അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. എന്ത് അറിയാനും കേള്‍പ്പിക്കാനുമാണ് ഇവര്‍ ലോകവ്യാപക വാര്‍ത്താവിനിമയ വലയത്തില്‍ പ്രവേശിക്കുന്നത്? 28 മാസത്തെ ധൂര്‍ത്തിന്റെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും അപമാനകരമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ...
ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണമാണ് പൊലീസ് എന്ന് കമ്യൂണിസ്റ്റ് വേദാന്തം. ഒരു യഥാര്‍ത്ഥ വിപ്ലവകാരിയുടെ നിരന്തര ശത്രു സ്ഥലത്തെ പൊലീസ് സബ് ഇന്‍സ്പെക്ടറാണെന്ന് പഴയകാല കമ്യൂണിസ്റ്റുകള്‍ വിശ്വസിച്ചു. തീവ്ര വിപ്ലവത്തിന്റെ പാഠങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുമ്പൊരിക്കല്‍ ...
ബസ് യാത്രാക്കൂലിയും വൈദ്യുതി നിരക്കും വര്‍ധിപ്പിച്ച് ഈയിടെ ജനങ്ങളെ പ്രഹരിച്ച ഇടതുഭരണകൂടം കുടിവെള്ളത്തിന്റെ വിലയും കൂട്ടാന്‍ പോകുന്നു. പത്തുകിലോലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കുള്ള കരം വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിന് അനുവാദം നല്‍കിക്കഴിഞ്ഞു. വെള്ളക്കരം ...
ചത്തമീനുകള്‍ ഒഴുക്കിനൊപ്പം പോകുന്നു. ഇത് ഒരു ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ്. മറ്റു ഭാഷകളിലും ഇതേ ആശയം വരുന്ന പല ചൊല്ലുകളുമുണ്ട്. ചത്ത മീനുകളെന്ന് ഈ പഴഞ്ചൊല്ലുകളില്‍ ഉദ്ദേശിക്കുന്നത് ശാരീരികമായി ജീവനുണ്ടെങ്കിലും മാനസികമായി മരിച്ച മനുഷ്യരെക്കുറിച്ചാണ്. നാം ...
ശാസ്ത്ര സാങ്കേതികവിദ്യ ആധുനിക മനുഷ്യന് നല്‍കിയ ഏറ്റവും അത്ഭുതകരമായ സമ്മാനമാണ് മൊബെയില്‍ ഫോണ്‍. വാര്‍ത്താവിനിമയ ഉപാധി എന്ന നിലയിലാണ് മനുഷ്യന്റെ കൈവെള്ളയിലൊതുങ്ങുന്ന ഈ ഉപകരണത്തെ ഫോണ്‍ എന്ന് വിളിക്കുന്നതെങ്കിലും ബഹുമുഖമാണ് അതിന്റെ ഉപയോഗം. കമ്പ്യൂട്ടര്‍, ...
ജനജീവിതം നിശ്ചലമാക്കുന്ന ബന്ദ് എന്ന സമരമുറയെ തനിക്ക് അനുകൂലിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്‍ജി പറഞ്ഞു. ഒരു കമ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ഇങ്ങനൊരു പ്രസ്താവന കേള്‍ക്കാന്‍ ഇന്ത്യാ മഹാരാജ്യം ദശകങ്ങളായി കാത്തിരിക്കുകയായിരുന്നു. സി.പി.എമ്മുകാരന്‍ ...
ഇന്ത്യയെന്ന മഹത്തായ സംസ്കാര വിശേഷത്തെ വികലമാക്കാന്‍ വേഷംകെട്ടി ഇറങ്ങിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ട് ഇവിടെ. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കലാപമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുകയാണ് അവരുടെ ലക്ഷ്യം. മാക്സിം ഗോര്‍ക്കി പറഞ്ഞ ...
കേരളത്തിന്റെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ അനേകം രഹസ്യച്ചാലുകള്‍ ഉണ്ടാക്കി തമിഴ്‌നാട് കേരളത്തിലെ നദികളിലെ ജലം ചോര്‍ത്തിക്കൊണ്ടുപോകുന്ന സംഭവം ആര്‍ക്കും അറിയാത്തതല്ല. മോഷ്ടിക്കപ്പെടുന്ന വെള്ളം കൃഷി ആവശ്യത്തിനോ ജനങ്ങള്‍ക്ക് കുടിക്കാനോ ഉപയോഗിച്ചിരുന്നെങ്കില്‍ മാനുഷികതയുടെ പേരില്‍ കണ്ണടയ്ക്കാമായിരുന്നു. ...