കോണ്‍ഗ്രസിന്റെ ശക്തി സാധാരണ പ്രവര്‍ത്തകര്‍: രമേശ് ചെന്നിത്തല
അപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി മൂന്നു ലക്ഷം രൂപ വീതം നല്‍കി
പട്ടാമ്പി: സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിയെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാലക്കാട്ടേക്ക് വരുന്നതിനിടെ എടത്തറയില്‍ വാഹന അപകടത്തില്‍പ്പെട്ട് മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തൃത്താല മലമക്കാവ് പുളിക്കല്‍ അബ്ദുതാഹിര്‍, കണ്ണംങ്കുഴിയില്‍ ദിദീശന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് കെ പി സി സി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളാണ് അബൂ താഹിറും ദീദിശനുമെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ കുടുംബങ്ങളോട് വലിയ ബാധ്യതയുണ്ട്. കോണ്‍ഗ്രസില്‍ അടിയുറച്ച് നിന്ന രണ്ട് ഇളംനാമ്പുകളെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. മരിച്ച യുവാക്കളുടെ കുടുംബങ്ങളുടെ നഷ്ടം നികത്താവുന്നതല്ല. എങ്കിലും ഈ കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പരിരക്ഷയും പരിഗണനയും എപ്പോഴും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ച അബൂ താഹിറിന്റെയും ദിദീശന്റെയും കുടുംബത്തിന് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് കെ പി സി സി പ്രസിഡന്റ് ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തില്‍വെച്ച് പ്രഖ്യാപിച്ചിരുന്നു. അബൂ താഹിറിന്റെ പിതാവ് സിദ്ധീഖും ദിദീശന്റെ പിതാവ് കുഞ്ഞനും കെ പി സി സി പ്രസിഡന്റില്‍നിന്ന് 3 ലക്ഷം രൂപയുടെ ചെക്കുകള്‍ ഏറ്റുവാങ്ങി.
അബൂതാഹിറിന്റെയും ദിദീശന്റെയും ജന്മഗ്രാമമായ മലമക്കാവ് യു പി സ്കൂളില്‍ വെച്ചാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കുടുംബസഹായഫണ്ട് വിതരണം നടത്തിയത്. ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് അധ്യക്ഷനായിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി ജീവന്‍ ത്യജിച്ച രണ്ട് ചെറുപ്പക്കാരുടെ കുടുംബങ്ങള്‍ക്കൊപ്പം എന്നും പാര്‍ട്ടി ഉണ്ടാകുമെന്നും ഊര്‍ജ്ജസ്വലരായ രണ്ടു ചെറുപ്പക്കാരുടെ നഷ്ടം ഓരോ കോണ്‍ഗ്രസുകാരുടെയും നഷ്ടമാണെന്നും ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു. പാര്‍ട്ടി പ്രഖ്യാപിച്ച സമയത്തിനുള്ളില്‍തന്നെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം നല്‍കിയ കെ പി സി സി പ്രസിഡന്റിനെ അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ മെയ് 17ന് പാലക്കാട് നടന്ന ജില്ലാ കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആനക്കര മണ്ഡലത്തിലെ മലമക്കാവില്‍ നിന്ന് വരികയായിരുന്ന ജീപ്പ്പില്‍ എടത്തറയില്‍ വെച്ചാണ് അമിതവേഗതയില്‍വന്ന ടിപ്പര്‍ ലോറി വന്നിടിച്ചത്. ജീപ്പ്പ് ഓടിച്ചിരുന്ന ദിദീശനും അബു താഹിറും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടു പ്രവര്‍ത്തകരുടെ ദാരുണ മരണത്തെ തുടര്‍ന്ന് പ്രതിനിധി സമ്മേളനം മാറ്റി അനുശോചന സമ്മേളനം നടത്തിയിരുന്നു.



del.icio.us
Digg